നമ്മൾ ഇന്ന് വീണ്ടും പച്ച മുളക് കൃഷി ആയിട്ടാണ് വന്നിരിക്കുന്നത്. കാരണം കുരുടിപ്പ് വെള്ളിച്ചയുടെ ശല്യം ഇലകൾ ചുരുണ്ട് പോവുക തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങളാണ് അവർക്കുണ്ടാവുന്നത്. ഇനി ഇതോർത്ത് ആരും തന്നെ വിഷമിക്കേണ്ട ഒരു അവസ്ഥ ഉണ്ടാവുകയില്ല. അതിനുള്ള നല്ലൊരു പരിഹാരമാർഗ്ഗം ആയിട്ടാണ് ഇന്ന് നമ്മൾ വന്നിരിക്കുന്നത്. നിങ്ങളുടെ പച്ചമുളക് ഇതുപോലെയുള്ള പ്രശ്നം വരാനുള്ള കാരണം എന്താണെന്ന് അറിയാമോ? അത് പറിച്ചു നടന്ന സമയത്ത് രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ്. നമ്മൾ പച്ചമുളക് പറിച്ചു നടന്ന സമയത്ത് രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ അതിൽ ഉണ്ടാകുന്ന കുരുടിപ്പ് വെള്ളിച്ചയുടെ ശല്യം തുടങ്ങിയ എല്ലാ പ്രശ്നങ്ങളും മാറി കിട്ടുന്നതാണ്.
ആദ്യം തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ നമ്മൾ മുളകിന്റെ തൈ പറിച്ചു നടന്നതിനേക്കാൾ മുന്നേ കീടബാധ ഇല്ലാത്ത മുളക് ആണ് എന്നുള്ള കാര്യം ഉറപ്പു വരുത്തണം. അതായത് നമ്മൾ പറിച്ചു നടന്നതിനേക്കാൾ മുന്നേ തന്നെ ആ മുളകിന്റെ ഇലയുടെ അടിയിൽ വെള്ള കുത്ത് അല്ലെങ്കിൽ കറുത്ത കുത്ത് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കേണ്ടതാണ്. എന്നിട്ട് ഇല്ല എന്നുണ്ടെങ്കിൽ മാത്രമേ അത് പറിച്ചു നടാൻ പാടുകയുള്ളൂ. ഇനി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നമ്മൾ കഞ്ഞിവെള്ളത്തിൽ ചാരം കലർത്തി വീഡിയോ കാണുന്നതുപോലെ നല്ലതുപോലെ ഒന്ന് സ്പ്രേ ചെയ്തു കൊടുക്കുക. നിങ്ങൾ ഇങ്ങനെ ആഴ്ചയിൽ മൂന്ന് പ്രാവശ്യം ചെയ്തു കഴിഞ്ഞാൽ ഇതുപോലെയുള്ള കറുത്ത കുത്തുകൾ അതുപോലെ മറ്റുള്ള അണുപാത കീടങ്ങൾ എല്ലാം തന്നെ പോയി കിട്ടുന്നതാണ്. അത് എത്ര അളവിൽ എടുക്കണം എന്നൊക്കെ വീഡിയോയിൽ വളരെ കൃത്യമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. അതറിയാനായി നിങ്ങൾ വീഡിയോ തന്നെ പൂർണ്ണമായും കാണാൻ ശ്രദ്ധിക്കേണ്ടതാണ്.