പ്രമേഹരോഗികൾ ഒരു ദിവസം കഴിക്കേണ്ട ഭക്ഷണക്രമം ഇങ്ങനെയാണ്

ഒരു പ്രമേഹ രോഗിക്ക് എന്തൊക്കെ പ്രശ്നങ്ങൾ ഏതൊക്കെ രീതിയിൽ കഴിക്കാം എന്നതിനെ പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. രണ്ടുവിധത്തിലുള്ള ഷോക്ക് ആണ് ഒരു ഡോക്ടർ നിങ്ങൾ പ്രമേഹ രോഗിയാണ് എന്ന് പറയുമ്പോൾ ഉണ്ടാകുന്നത്. ഒന്നാമത്തേത് പറയുകയാണെങ്കിൽ ജീവിതകാലം മുഴുവനും മരുന്ന് കഴിക്കേണ്ടതാണ്. രണ്ടാമത്തേത് ഇനി എനിക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുകയില്ല എന്നുള്ള തെറ്റായ ധാരണ. അതിൽ ആദ്യത്തെ കാര്യം പറയുന്നത് വളരെ ശരിയാണ്. മരുന്ന് ജീവിതകാലം മുഴുവനും കഴിക്കേണ്ടതാണ്. രണ്ടാമത്തേത് തീർത്തും തെറ്റായ കാര്യമാണ്. ഇപ്പോൾ കഴിക്കുന്ന ഭക്ഷണം തന്നെ അതൊന്നു ക്രമീകരിച്ച് നിങ്ങൾ കഴിച്ചാൽ മതിയാകും. അല്ലാതെ പുതിയതായി നിങ്ങൾ കഴിക്കുന്ന ഭക്ഷണം കാർബോഹൈഡ്രേറ്റ് അറിയുക പ്രോട്ടീൻ അറിയുക എന്നിവ ഒന്നും ആവശ്യമായി വരുന്നില്ല. ഇപ്പോൾ സാധാരണയായി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് തന്നെ അതേ ക്രമീകരിച്ച് എങ്ങനെയാണ് ഒരു പ്രമേഹരോഗി കഴിക്കേണ്ടത് എന്നതിനെ പറ്റിയാണ് ഇവിടെ പറയുന്നത്. നമ്മുടെ സാധാരണയുള്ള സ്റ്റാൻഡേർഡ് ഡയറ്റ് പ്ലാൻ അതിനനുസരിച്ചാണ് ഇവിടെ സംസാരിക്കുന്നത്. കോമൺ ആയിട്ട് ബ്രേക്ക് ഫാസ്റ്റ് എന്ന് പറയുന്നത് ഇഡലി അല്ലെങ്കിൽ പുട്ട് ദോശ ഉപ്പുമാവ് വെള്ളപ്പം വല്ലപ്പോഴും ബ്രഡ് എന്നിങ്ങനെയാണ്. ഒരു പ്രമേഹ രോഗിക്ക് ഇത് എങ്ങനെ അഡ്ജസ്റ്റ് ചെയ്തു കഴിക്കാൻ സാധിക്കും? ഫുഡ് കഴിക്കുകയാണെങ്കിൽ പൊട്ട് തന്നെ ഉപയോഗിക്കാം അല്ലാതെ പുട്ട് പഴം പുട്ട് പഞ്ചസാര ഉപയോഗിക്കാൻ പാടുള്ളതല്ല. പുട്ടും കടലയും പുട്ടും ചെറുപയറും കഴിക്കാവുന്നതാണ്.

അതിൽ കടലയും ചെറുപയറും പുട്ടിന്റെ അതേ അളവിൽ തന്നെ വേണം. പുട്ട് എത്ര അളവിൽ ആണ് എടുക്കുന്നത് എങ്കിൽ അതേ അളവിൽ തന്നെ കടലയോ ചെറുപയർ എടുക്കേണ്ടതാണ്. ഇഡ്ഡലി കഴിക്കുകയാണെങ്കിൽ മാക്സിമം നാലെണ്ണം മാത്രമേ കഴിക്കാൻ പാടുള്ളൂ. അതിന്റെ കൂടെ നിങ്ങൾക്ക് ചട്ടിണി അല്ലെങ്കിൽ സാമ്പാർ കഴിക്കാവുന്നതാണ്. ഉരുളൻ കിഴങ്ങ് അടക്കമുള്ള സാമ്പാർ നിങ്ങൾക്ക് കഴിക്കാവുന്നതാണ്. ഉരുളൻ കിഴങ്ങ് തൊടാൻ പാടില്ല എന്ന് പറയുകയാണെങ്കിൽ അതും മാറ്റിവെച്ച് സാമ്പാർ ഉണ്ടാക്കുന്ന ആളുകളുണ്ട്. ദോശ കഴിക്കുകയാണെങ്കിൽ രണ്ടോ അല്ലെങ്കിൽ മൂന്ന് ദോശ അതിന്റെ കൂടെ സാമ്പാർ അല്ലെങ്കിൽ ചട്ടിണി നിങ്ങൾക്ക് കഴിക്കാവുന്നതാണ്. ഉപ്പുമാവ് കഴിക്കുന്ന ആളുകൾ ആണെങ്കിൽ ഒരു കപ്പ് അല്ലെങ്കിൽ ഒന്നര കപ്പ് മാക്സിമം കഴിക്കാൻ പാടുള്ളൂ.