ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളും ചികിത്സ രീതികളും ഇങ്ങനെയാണ്

ഹാർട്ടറ്റാക്ക് എന്ന വിഷയത്തെ പറ്റിയാണ് ഇവിടെ സംസാരിക്കുന്നത് അതിനെ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതുപോലെ തന്നെ ചികിത്സാരീതിയും ആണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വിശദമായി പറഞ്ഞു മനസ്സിലാക്കി തരാൻ പോകുന്നത്. ഹാർട്ടറ്റാക്ക് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരും ഭയപ്പെടുന്ന ഒരു വിഷയമാണ്. അതിൻറെ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് ഹൃദയത്തിൻറെ വേദനയാണ് എന്നുള്ള കാര്യം നമ്മൾ തിരിച്ചറിയുന്നതിലൂടെയാണ്. ഹാർട്ട് അറ്റാക്ക് വേദന നെഞ്ചിന്റെ ഇടതുഭാഗത്ത് വരികയും ചില ആളുകൾക്ക് അത് കയ്യിലേക്ക് ഊർന്നിറങ്ങുകയും ചില ആളുകൾക്ക് താടി എല്ലിലേക്ക് മറ്റ് ചില ആളുകൾക്ക് പിൻഭാഗത്തേക്ക് അത് പോകുന്നതാണ്. ഇങ്ങനെയാണ് സാധാരണ രീതിയിൽ ഹാർട്ടറ്റാക്ക് വരുമ്പോൾ ആളുകൾക്ക് അനുഭവപ്പെടുന്നത്. എന്നാൽ എല്ലാവർക്കും ഇതുപോലെ ഉണ്ടാകണമെന്നില്ല. പ്രത്യേകിച്ചും ഷുഗർ ഉള്ള രോഗികൾക്ക് ഇങ്ങനെയുള്ള ഒരു കാര്യം ഉണ്ടാകണമെന്നില്ല. നമുക്ക് എങ്ങനെ ഇത് തിരിച്ചറിയാൻ സാധിക്കും എന്നതാണ് അടുത്തതായി പറയുന്നത്. സാധാരണ രീതിയിൽ ഉണ്ടാകുന്നതിനേക്കാൾ വ്യത്യസ്തമായ രീതിയിൽ എന്തൊരു തോന്നൽ ഉണ്ടായാൽ പോലും അത് നമ്മൾ കണക്കിലാക്കി തന്നെ എടുക്കേണ്ടതാണ്. അധികം ആളുകൾക്കും ചിലപ്പോൾ ഒരു അസ്വസ്ഥത മാത്രമേ ഉണ്ടാവുകയുള്ളൂ.

സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി നെഞ്ചിന് ഒരു ഭാരം അല്ലെങ്കിൽ ഒരു അസ്വസ്ഥത അല്ലെങ്കിൽ ചിലപ്പോൾ ഒരു കിതപ്പ് മാത്രമേ അനുഭവപ്പെടുകയുള്ളൂ. ഇങ്ങനെ ഒരു സംഭവം വന്നു കഴിഞ്ഞാൽ നമ്മൾ ആദ്യം എന്താണ് ചെയ്യേണ്ടത്? ആദ്യം തന്നെ ചെയ്യേണ്ടത് നമ്മൾ ആരെയെങ്കിലും വിളിക്കുക എന്നുള്ളതാണ്. ആരുടെയെങ്കിലും സഹായം തേടിയ ശേഷം അരമണിക്കൂറിനുള്ളിൽ തന്നെ അടുത്തുള്ള ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ എത്തുക. ഒരു ഇസിജി എടുക്കുക എന്നുള്ളതാണ് ആദ്യം തന്നെ നമ്മൾ ചെയ്യേണ്ടത്. ആ ഇസിജി അതിന് അടിസ്ഥാനമാക്കിയാണ് പിന്നീടുള്ള ചികിത്സ നടത്തുക.