ഈ ചെറിയ ഒരു കാര്യം ശ്രദ്ധിച്ചാൽ ബ്രസ്റ്റ് ക്യാൻസറിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടാം

സ്ത്രീകളിൽ കൂടുതലായും കണ്ടുവരുന്ന ഒരു രോഗമാണ് ബ്രസ്റ്റ് കാൻസർ. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഇതുപോലെ ബ്രസ്റ്റ് കാൻസർ വരുവാനുള്ള സാധ്യതയുണ്ട് എന്നുള്ളത് പലർക്കും അറിയില്ല. ബ്രസ്റ്റ് ക്യാൻസർ കൂടുന്നു എന്നതിലുപരി ചെറിയ പ്രായത്തിൽ തന്നെ ബ്രെസ്റ്റ് കാൻസർ ഉണ്ടാകുന്നു എന്നുള്ളതാണ് വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം. അമേരിക്കയിലെ കണക്കുകൾ കാണിക്കുന്നത് ബ്രസ്റ്റ് കാൻസർ വരുന്ന ആവറേജ് പ്രായം 62 വയസ്സ് ആണ് എന്നുള്ളതാണ്. പക്ഷേ ഇന്ത്യയിൽ അത് 46 വയസ്സാണ്. അതായത് ഏകദേശം 16 വർഷം മുന്നേ തന്നെ ഈ ഒരു രോഗം നമ്മളെ പിടിപെടുന്നു. മാത്രമല്ല ബ്രസ്റ്റ് ക്യാൻസർ നേരത്തെ കണ്ടെത്തുവാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിൽ പോലും ഇന്ത്യയിൽ 50 ശതമാനവും കണ്ടെത്തുന്നത് കാൻസർ പടർന്ന് മൂന്നാമത്തെ സ്റ്റേജ് അല്ലെങ്കിൽ നാലാം സ്റ്റേജ് ആകുന്ന സമയത്താണ്. ഇത് വളരെ വിഷമം ഉളവാക്കുന്ന ഒരു കാര്യമാണ്. ആധുനിക ചികിത്സാ സംവിധാനങ്ങൾ എല്ലാം ഇന്ത്യയിൽ ഇന്ന് ലഭ്യമാണ്. എന്തുകൊണ്ടാണ് ഓപ്പറേഷനും കീമോതെറാപ്പിയും ഒക്കെ ചെയ്താലും രോഗം വീണ്ടും വരുന്നത്. ബ്രസ്റ്റ് എടുത്ത് കളഞ്ഞവരിൽ പോലും എന്തുകൊണ്ടാണ് ബ്രയിനിലും ലെൻസിലും ലിവറിലും അസ്ഥിയിലും ഒക്കെ വീണ്ടും കാൻസർ വരുന്നത്?

മരുന്നുകളുടെയും ഓപ്പറേഷന്റെയും കുറവ് മാത്രമല്ല ജീവിതശൈലിയിൽ ഉണ്ടാകുന്ന വേദിയാനങ്ങൾ ആണ് ബ്രസ്റ്റ് കാൻസർ വർദ്ധിക്കുവാനുള്ള കാരണം എന്ന് എല്ലാവർക്കും അറിയുന്നതാണ്. പിന്നെ എന്തുകൊണ്ടാണ് ക്യാൻസർ ചികിത്സയിൽ ജീവിതശൈലി ക്രമീകരണത്തിന് പ്രാധാന്യം നൽകാത്തത് എന്ന് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും. എന്തുകൊണ്ടാണ് ക്യാൻസറിന്റെ അടിസ്ഥാന കാരണമായ ജീവിതശൈലിയിലെ അപാകതകൾ പരിഹരിക്കുന്നതിലൂടെ ക്യാൻസർ തടയാനും ചികിത്സിക്കാനും നമ്മൾ ശ്രമിക്കാത്തത്?