തടി കുറയ്ക്കാനുള്ള ഏറ്റവും നല്ല എളുപ്പവഴി ഇതാണ്

ശരീരഭാരം വളരെ എളുപ്പത്തിൽ കുറയ്ക്കാൻ വേണ്ടി സഹായിക്കുന്ന നല്ല ഒരു അടിപൊളി മാർഗ്ഗമാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ഒത്തിരിയേറെ ആളുകൾ പറയുന്ന ഒരു കാര്യമാണ് ഞാൻ പലതരത്തിലുള്ള മെഡിസിനുകൾ എടുത്തു ഭക്ഷണത്തിൽ ക്രമീകരണം നടത്തി അതുപോലെ പട്ടിണി കിടന്നു പല സമയങ്ങളിലും ശരീര ഭാരം കുറയുന്നുണ്ടെങ്കിൽ പോലും പിന്നീട് അത് വീണ്ടും പണ്ടത്തെപ്പോലെ തന്നെ തിരിച്ചുവരികയാണ് ചെയ്യുന്നത്. പലതരത്തിലുള്ള ജൂസുകളും സപ്ലിമെന്റുകളും പാലിൽ കലക്കി കുടിക്കുന്ന രീതിയിലുള്ള പൊടികളും ഒക്കെയായി ഒത്തിരിയേറെ സാധനങ്ങൾ നമ്മുടെ മാർക്കറ്റിൽ വരാറുണ്ട്. അപ്പോൾ എന്താണ് ഇതിൻറെ പിന്നിൽ സത്യാവസ്ഥ എന്ന് നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ഇങ്ങനെ നമ്മൾ പാലിൽ ഒക്കെ പൊടി കലക്കി കുടിക്കുന്നത് മറ്റുള്ള ഭക്ഷണങ്ങൾ കട്ട് ചെയ്തിട്ടാണ്.

അങ്ങനെ കലോറി കലർന്ന ഭക്ഷണം നമ്മൾ കട്ട് ചെയ്യുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി നമ്മുടെ ശരീരഭാരം കുറയുന്നു. കുറച്ചുനാൾ കഴിയുമ്പോൾ നമ്മൾ നോർമൽ ഡയറ്റിലേക്ക് വരുമ്പോൾ നമ്മുടെ ശരീര ഭാരം വീണ്ടും പണ്ടത്തെ പോലെ തന്നെ വരികയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒത്തിരിയേറെ ആളുകൾ ഇത്തരത്തിൽ പൊടി ഒക്കെ കലക്കി കുടിച്ചുകൊണ്ട് അവർ തന്നെ സ്വയം വഞ്ചിക്കപ്പെടുകയാണ്. ഇതിനുവേണ്ടി യാതൊരുവിധ ഗുണവുമില്ലാതെ തന്നെ ഒട്ടേറെ കാശ് നമ്മൾ ഇതിനുവേണ്ടി കളയുന്നു. പണ്ടൊക്കെ ഒരു എണ്ണയുണ്ടായിരുന്നു അത് നമ്മുടെ ബൈക്കിൽ പുരട്ടുകയാണെങ്കിൽ വയർ കുറയുന്നു എന്നൊക്കെയാണ് അവർ അവകാശപ്പെട്ടിരുന്നത്. ഇതെല്ലാം ഒരു രീതിയിൽ പറയുകയാണെങ്കിൽ തട്ടിപ്പ് തന്നെയാണ്. എന്താണ് ശരീരഭാരം കൂടാനുള്ള കാരണങ്ങൾ എന്നാണ് നമ്മൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടത്.