ഇനി ഒരു മരുന്ന് പോലും ഇല്ലാതെ പ്രമേഹം നിയന്ത്രിക്കാം

നിങ്ങളുടെ സംശയങ്ങളാണ് എൻറെ വീഡിയോയ്ക്ക് ആധാരം എന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. ഇന്ന് എനിക്ക് വന്നിട്ടുള്ള ഒരു ചോദ്യം എന്ന് പറയുകയാണെങ്കിൽ ഗുളികകൾ ഇല്ലാതെ തന്നെ പ്രമേഹം എന്ന രോഗം മാറ്റുവാൻ സാധിക്കുമോ എന്നുള്ളതാണ്. പ്രമേഹം അല്ലെങ്കിൽ നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടി നിൽക്കുന്ന അവസ്ഥ ആ ഒരു അവസ്ഥയിൽ നിങ്ങൾക്ക് അസുഖം മാറ്റുവാൻ വേണ്ടി മൂന്നു വഴികൾ ആണുള്ളത്. ഒന്നാമത്തേത് എക്സസൈസ് രണ്ടാമത്തേത് ലൈവ് സ്റ്റൈൽ മോഡിഫിക്കേഷൻ മൂന്നാമത്തേത് മരുന്നുകൾ എന്നിങ്ങനെയാണ്. മരുന്നുകൾക്ക് പറയുകയാണെങ്കിൽ മൂന്നാമത്തെ സ്ഥാനം മാത്രമേ പ്രമേഹം നിയന്ത്രിക്കാൻ വേണ്ടിയുള്ളൂ. അപ്പോൾ എങ്ങനെയാണ് ആദ്യത്തെ രണ്ട് കാര്യങ്ങൾ ഉപയോഗിച്ച് പ്രമേഹത്തെ നിയന്ത്രിച്ച് പണ്ടത്തെ ജീവിതരീതി നിങ്ങൾക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുന്നത്. ആദ്യം തന്നെ പറയുകയാണെങ്കിൽ ചെറിയ രീതിയിൽ പ്രമേഹം തുടങ്ങിയിട്ടുള്ള വ്യക്തികൾ അവരുടെ ശരീരം ബിഎംഐ എന്ന ഘടകം കൂടുതലായി നിൽക്കുന്ന വ്യക്തികൾ ആദ്യത്തെ രണ്ടുമൂന്ന് കൊല്ലം അവർക്ക് കൃത്യമായി രീതിയിൽ പ്രമേഹം നിയന്ത്രണം നടത്തുകയാണെങ്കിൽ അവർക്ക് ഒരിക്കലും പ്രമേഹം വരാത്ത സ്ഥിതിയിലേക്ക് അവർക്ക് മാറാൻ സാധിക്കുന്നതാണ്. പുതിയതായി വന്നുകൊണ്ടിരിക്കുന്ന ഒരു കൺസെപ്റ്റ് ആണ് ഇത്.

എങ്ങനെ നമുക്ക് അത് സാധ്യമാകും എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി പറയാൻ പോകുന്നത്. വാരിവലിച്ചുള്ള തീറ്റ എപ്പോഴും ഒഴിവാക്കുക. അത് ഒരിക്കലും നല്ലതല്ല. പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ ഒരു കാര്യം ഒരിക്കലും നല്ലതല്ല. ഒരാൾക്ക് എപ്പോഴും വേണ്ട ഭാരം എന്ന് പറയുന്നത് അയാളുടെ ശരീരത്തിന്റെ ഉയരത്തിൽ നിന്നും 100 കുറച്ചതാണ്. അതായത് 153 സെൻറീമീറ്റർ ഉയരമുള്ള ഒരാൾക്ക് ഏകദേശം 53 കിലോ ഭാരം ആകാം എന്നുള്ളതാണ് പറയുന്നത്. ഇനി കൂടുതലായി ഈ വിഷയത്തെപ്പറ്റി മനസ്സിലാക്കാൻ വീഡിയോ മുഴുവനായി കാണുക.