കറ്റാർവാഴ ജെൽ ഇനി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം

നമ്മൾ കടയിൽ നിന്നും ഒക്കെ വാങ്ങുന്ന കറ്റാർവാഴ ജെൽ നമുക്ക് ഇനി വളരെ എളുപ്പത്തിൽ തന്നെ അതേ പോലെ അതേ ഗുണനിലവാരത്തോടുകൂടി നമുക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കും അതിനെപ്പറ്റിയുള്ള വിശദമായി വിവരങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ കാട്ടിത്തരാൻ പോകുന്നത്. അലോവേരയുടെ ഗുണങ്ങൾ എല്ലാം തന്നെ നമുക്ക് എല്ലാവർക്കും അറിയുന്നതാണ്. ഇതൊരു മോയ്സ്ചറൈസർ ആയി ഉപയോഗിക്കാം അതുപോലെതന്നെ ഇതൊരു മേക്കപ്പ് റിമൂവർ കൂടിയാണ്. അതുപോലെ പൊള്ളൽ ഒക്കെ ഏറ്റ ഭാഗങ്ങളിൽ നമ്മൾ ഇത് പുരട്ടുകയാണെങ്കിൽ അതൊക്കെ പെട്ടെന്ന് മാറി കിട്ടുന്നതാണ്.

അതുപോലെതന്നെ ചർമ്മം നല്ല രീതിയിൽ ബ്രൈറ്റ് ആയിരിക്കാൻ ഇത് സഹായിക്കുന്നു. ഡ്രൈ സ്കിൻ ഉള്ള ആളുകൾക്കും അതുപോലെതന്നെ സ്കിൻ തൂങ്ങുന്ന രീതിയിലുള്ള പ്രശ്നമുള്ള ആളുകൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിന് ഏറ്റവും അധികം സംരക്ഷിക്കുന്ന ഒരു മെഡിസിൻ ആയ ഇത് എങ്ങനെയാണ് വീട്ടിൽ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. നമ്മുടെ വീട്ടിൽ തന്നെയുള്ള കറ്റാർവാഴ ഉപയോഗിച്ചാണ് നമ്മൾ ഇത് ചെയ്യാൻ പോകുന്നത്. കറ്റാർവാഴയുടെ ഏറ്റവും അടിയിലുള്ള തണ്ട് ആണ് നമ്മൾ ഇതിനുവേണ്ടി എടുക്കുന്നത്. കുറച്ചു വലിയ കറ്റാർവാഴയുടെ തണ്ട് ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഇതിന് കൂടുതൽ ഗുണം ചെയ്യും. നമ്മൾ ഇങ്ങനെ കറ്റാർവാഴയുടെ തണ്ടും മുറിച്ച് എടുക്കുമ്പോൾ അതിൽനിന്നും ഒരു മഞ്ഞ കലർന്ന പശ വരുന്നതാണ്. അത് നമ്മുടെ ചർമ്മത്തിന് ചൊറിച്ചിൽ ഒക്കെ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ആ കറ പൂർണമായും നീക്കം ചെയ്യാൻ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. കറ മുഴുവനായി പോയതിനെ ശേഷം ഇത് നല്ലതുപോലെ ഒന്ന് കഴുകി വൃത്തിയാക്കേണ്ടതാണ്. ഇനി നമ്മൾ ഇത് ചെറുതായി ഒന്ന് കട്ട് ചെയ്ത് എടുക്കണം. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.