മുഖക്കുരു മാറ്റാൻ ഇതാ ഒരു എളുപ്പവഴി

മുഖക്കുരു അതിനെക്കുറിച്ചുള്ള തെറ്റായ ധാരണകൾ അതുപോലെ അതിനുവേണ്ടിയുള്ള ചികിത്സാരീതികൾ എന്നിവയൊക്കെയാണ് ഇവിടെ വളരെ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. മുഖക്കുരു എന്ന് പറയുന്നത് വളരെ കോമൺ ആയിട്ടുള്ള ഒരു അസുഖമാണ്. ഏകദേശം 85% മുതൽ 90% ആളുകളെയും ബാധിക്കുന്ന ഒരു അസുഖമാണ്. എന്നാൽ ഇത് ടീനേജർ മാത്രമേ വരാറുള്ളൂ എന്നുള്ളത് ഒരു മിഥ്യാധാരണയാണ്. പലപ്പോഴും ചെറുപ്പത്തിൽ തുടങ്ങുന്ന മുഖക്കുരു 30 വയസ്സ് മുതൽ അല്ലെങ്കിൽ 40 വയസ്സ് വരെയോ തുടർന്നു പോകാനുള്ള സാധ്യതകളുണ്ട്. ഏകദേശം 12% സ്ത്രീകളിലും 3% പുരുഷന്മാരിലും ഇത് 40 വയസ്സ് വരെയൊക്കെ തുടർന്ന് കാണാറുണ്ട്. ഒരുപാട് ഭക്ഷണം ഇതിനെ കുറിച്ചുള്ള കൂടുതൽ തെറ്റിദ്ധാരണ എന്ന് പറയുന്നത് ഭക്ഷണരീതിയും അതുപോലെ മുഖക്കുരുവും തമ്മിലുള്ള ബന്ധമാണ്. ഒരുപാട് ഭക്ഷണം കഴിക്കുന്നത് മൂലമാണ് മുഖക്കുരു ഉണ്ടാകുന്നത് എന്നൊക്കെ പറഞ്ഞു കേൾക്കാറുണ്ട്.

ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കൂട്ടുന്ന തരത്തിലുള്ള ഭക്ഷണങ്ങളാണ് കൂടുതലായി മുഖക്കുരു ഉണ്ടാക്കുന്നതിന്റെ പിന്നിലെ കാരണമായി വരുന്നത്. മുഖക്കുരു ഉള്ള ആളുകൾ ഒഴിവാക്കേണ്ടതും അല്ലെങ്കിൽ മിതമായി കഴിക്കേണ്ടതും ആയ ഭക്ഷണങ്ങൾ വൈറ്റ് ബ്രെഡ് വെള്ള അരി ബിസ്ക്കറ്റ് കുക്കീസ് ഉരുളൻ കിഴങ്ങ് എന്നിവയൊക്കെ ഷുഗർ ലെവൽ വല്ലാതെ കൂട്ടുന്ന ഭക്ഷണങ്ങളാണ്. അതൊക്കെ മുഖക്കുരു കൂട്ടാനുള്ള സാധ്യതയുണ്ട്. അതുപോലെതന്നെ മേക്കപ്പ് ഇടുകയാണെങ്കിൽ മുഖക്കുരു കൂടുതൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നുള്ളതാണ് പൊതുവേയുള്ള ധാരണ. പക്ഷേ എല്ലാത്തരം മേക്കപ്പും ഓയിൽമെന്റ് ഒക്കെ കോസ്മെറ്റിക്സ് എന്നിവയൊക്കെ മുഖക്കുരു കൂട്ടണം എന്നില്ല. ഓയിൽ ബേസ് ആയിട്ടുള്ള കോസ്മെറ്റിക്സ് ആണ് മുഖക്കുരു കൂടുതലായി ഉണ്ടാക്കുന്നത്.