കീടങ്ങളെ നശിപ്പിക്കാൻ ഇനി ഇതു മാത്രം മതി

നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഉറുമ്പ് പുഴു നീര് ഊറ്റി കുടിക്കുന്ന ജീവികൾ വെള്ളിച്ച എന്നിവയൊക്കെ ഇനി ഒരൊറ്റ സ്പ്രൈയിൽ തന്നെ ഓടിപ്പിക്കാൻ സാധിക്കുന്ന ജൈവ കീടനാശിനിയെ ആണ് നമുക്ക് ഇവിടെ പരിചയപ്പെടുത്തി തരുന്നത്. അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ ജൈവ കീടനാശിനിയാണ് ഇത്. എല്ലാ ആഴ്ചയും ചെടികളിൽ ഇത് നല്ലതുപോലെ അടിച്ചു കൊടുത്തു കഴിഞ്ഞാൽ പിന്നീട് കീടങ്ങൾ വരികയില്ല. 15 ദിവസം കൂടുന്ന സമയത്ത് നമ്മൾ ഇത് ചെടികളിൽ സ്പ്രേ ചെയ്യുകയാണ് വേണ്ടത്. അതിന്റെ ഫലമായി ഒരൊറ്റ ചെടി പോലും കേട് ഇല്ലാതെ നിൽക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. കീടബാധ വന്നതിനുശേഷം അല്ല വരുന്നതിനേക്കാൾ മുന്നേ തന്നെ 15 ദിവസം കൂടുന്തോറും ഇത് നമ്മൾ സ്പ്രേ ചെയ്തു കൊടുക്കണം. ഇതിന് ഇത്രയും ഗുണം ലഭിക്കുന്നതിനുവേണ്ടി ഇതിൽ അടങ്ങിയിരിക്കുന്നത് ഗോമൂത്രം കറിവേപ്പില എണ്ണ സോപ്പ് എന്നിവയുടെ ഒക്കെ ഒരു മിശ്രിതമാണ്. ഇത് ഗോമൂത്രത്തിൽ തയ്യാറാക്കിയത് കൊണ്ട് തന്നെ ഇത് അടിക്കുന്നത് വഴി ഇലകൾക്ക് നല്ല രീതിയിലുള്ള പച്ചപ്പും കരുത്തും ആയിട്ട് നിൽക്കുന്നത് നമുക്ക് കാണാം.

യാതൊരു കീടബാധയും ഇല്ലാതെ നല്ല രീതിയിൽ സ്ട്രോങ്ങ് ആയി നിൽക്കുന്നുണ്ട്. ഇത്തരം മിശ്രിതങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെയാണ് ഈ ഒരു മരുന്നിനെ ഇത്രയും നല്ല റിസൾട്ട് ലഭിക്കുന്നത്. കീടങ്ങൾ വന്നതിനുശേഷം ആണെങ്കിൽ പോലും ഇത് നല്ല രീതിയിൽ പ്രയോജനപ്പെടുന്നതാണ്. ഒരു ലിറ്റർ വെള്ളം എടുത്തതിന് ശേഷം 100 മില്ലി എടുത്തശേഷം നമ്മൾ ഇത് ഇലയിലേക്കും തണ്ടിലേക്കും ഒക്കെ നല്ലതുപോലെ അടിച്ചു കൊടുക്കുക. എല്ലാ 15 ദിവസം കഴിയുമ്പോഴും ഇത്തരത്തിൽ ഇലക്ക് മുകളിൽ നല്ലതുപോലെ അടിച്ചു കൊടുത്തു കഴിഞ്ഞാൽ കീടബാധ വരുകയില്ല എന്ന് മാത്രമല്ല ചെടികൾക്ക് നല്ല കരുത്ത് ലഭിക്കുന്നതാണ്. ഗോമൂത്രം എത്രമാത്രം നമ്മുടെ ചെടികൾക്ക് ഉപകാരപ്പെടും എന്ന് നമുക്കറിയാം.