പാർക്കിൻസൺസ് രോഗം എങ്ങനെ തിരിച്ചറിയാം

പാർക്കിൻസൺ രോഗത്തെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വളരെ വിശദമായി പറഞ്ഞു തരാൻ പോകുന്നത്. എന്താണ് പാർക്കിൻസൺ രോഗം എന്ന് നമുക്ക് പരിശോധിക്കാം. ഇതൊരു ഡിജനറേറ്റീവ് ഡിസീസ് ആണ്. ആദ്യത്തെ ഡിജനറേറ്റീവ് എന്ന് പറയുന്നത് അൽഷിമേഴ്സ് ആണ്. രണ്ടാമതായി വരുന്നതാണ് പാർക്കിൻസൺ. ഇത് തലച്ചോറിലെ ഡോപ്പമിൻ എന്നു പറയുന്ന ഒരു ദ്രവം ക്രമാതീതമായി കുറയുന്ന അവസ്ഥയാണ്. ഡയബറ്റിക്സിൽ ഇൻസുലിൻ കുറയുന്നത് പോലെ തന്നെ ബ്രയിനിൽ ഈ ഒരു ദ്രവം കുറയുന്നതിന്റെ ഫലമായിട്ടാണ് ഇത്തരത്തിലുള്ള പാർക്കിൻസൺ ഉണ്ടാകുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ദ്രവം കുറയുന്നത് എന്ന് പറയുകയാണെങ്കിൽ അതിനെ കൃത്യമായ രീതിയിൽ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.

തുടർച്ചയായി തലയ്ക്ക് അടി കിട്ടുന്നത് വഴി മുഹമ്മദ് അലി എന്ന് പറയുന്ന ബോക്സറിനെ പാർക്കിൻസൺ എന്ന രോഗം പിടിപെടാനുള്ള സാധ്യതയുണ്ടാക്കി. ചിലതരം കാർബൺഡയോക്സൈഡ് അതുപോലെ ചില പോയ്സൺ വഴി അതുപോലെതന്നെ ചില മരുന്നുകളുടെ ഉപയോഗം മൂലവും പ്രധാനമായും അതിൽപ്പെടുന്നത് മാനസികമായ ചില മരുന്നുകളുടെ ഉപയോഗമാണ്. തലകറക്കത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ തുടർച്ചയായി ഉപയോഗിക്കുക അതുപോലെ ഛർദിയുടെ മരുന്നു തുടർച്ചയായി ഉപയോഗിക്കുക ഇതൊക്കെ പാർക്കിൻസൺ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ചില കാരണങ്ങൾ തന്നെയാണ്. തള്ള വിരലുകളുടെ ക്രമത്തിലുള്ള വിറയൽ ആണ് ഇത്തരത്തിൽ രോഗം ഉണ്ടാകുമ്പോൾ വരുന്ന ആദ്യത്തെ ലക്ഷണം. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.