ഇലന്തൂരിലെ കൊലപാതകം നരബലിയോ അതോ അവയവ മാഫിയയുടെ മനുഷ്യ കച്ചവടമോ?

കുറച്ചുനാളുകളായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്നതും അതുപോലെതന്നെ നമ്മളെല്ലാവരും ഞെട്ടിപ്പിച്ച ഒരു കാര്യമാണ് ഇലന്തൂരിൽ രണ്ട് പാവം സ്ത്രീകളെ നടത്തിയ നരബലി. അവരെ കൊല്ലുക മാത്രമല്ല അവരെ കൊന്നു കറിവച്ച് ഭക്ഷിക്കുകയും ചെയ്തു. അത്തരത്തിലുള്ള നരഭോജികൾ ആണ് അവിടെ ഉണ്ടായിരുന്നത് എന്നുള്ള കാര്യം അക്ഷരാർത്ഥത്തിൽ നമ്മളെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ കഴിഞ്ഞദിവസം മറ്റൊരു വാർത്ത കൂടി നമ്മൾ കേൾക്കുകയുണ്ടായി. ഇവരെ ഭൂമിക്കടിയിൽ കുഴിച്ചിട്ട അതിനുശേഷം പരിശോധിച്ചു നോക്കിയപ്പോൾ ഇവരുടെ ആന്തരിക അവയവങ്ങൾ കാണാതിരുന്നതിന്റെ പിന്നിലെ കാരണം നരഭോജികൾ അല്ല നേരെമറിച്ച് അവയവം മാഫിയകൾ ആണ് ഇത്തരത്തിലുള്ള കൊലപാതകം നടത്തിയിരിക്കുന്നത് എന്നാണ് കണ്ടെത്താൻ സാധിച്ചത്. ഇത്തരത്തിലുള്ള അവയവം മാഫിയകളുടെ പേര് അതായത് പ്രമുഖരുടെ പേര് പുറത്തു വരാതിരിക്കാൻ വേണ്ടി ഇവരെ കൊന്ന് ഇവരുടെ അവയവം ഭക്ഷിച്ചതാണ് എന്നുള്ള രീതിയിലാണ് വാർത്ത പുറത്തുവന്നത്.

ഇങ്ങനെയാണ് മറ്റുള്ള ഒരു പ്രചരണം നടക്കുന്നത് ഇത് ശരിയാണോ? ഇതിനെക്കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം. ആളുകളെക്കൊണ്ട് ഇത്തരത്തിൽ അവയവങ്ങൾ മാറ്റുന്നുണ്ടെങ്കിൽ അതിൻറെ പിന്നിൽ അവയവം ആഫിയകൾ ആണെങ്കിൽ എങ്ങനെയാണ് ഇത്തരത്തിൽ അവയവങ്ങൾ മാറ്റുന്നത് എന്ന് നമുക്ക് പരിശോധിക്കാം. അവയവം മാറ്റശാസ്ത്രക്രിയ നടക്കുന്നത് എങ്ങനെയാണ് എന്ന് വെച്ച് കഴിഞ്ഞാൽ ഒരു രോഗിയെ ചികിത്സിക്കാൻ വേണ്ടി അവരുടെ അവയവം മാറ്റിവെക്കേണ്ട അവസ്ഥയിലാണ് വരുന്നത് എങ്കിൽ ആ ഒരു സന്ദർഭത്തിൽ മാത്രമാണ് ഡോക്ടർമാർ ഇത്തരത്തിൽ അവയവം മാറ്റി ശസ്ത്രക്രിയയ്ക്ക് ആ രോഗിയെ വിധേയമാക്കുന്നത്.