ഒരാൾ കുഴഞ്ഞു വീഴുന്നത് കാണുകയാണെങ്കിൽ ചെയ്യേണ്ടത് ഇങ്ങനെയാണ്

സിപിആർ എന്ന വിഷയത്തെപ്പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വ്യക്തമായി പറഞ്ഞു തരാൻ പോകുന്നത്. നമ്മുടെ ഇടയിൽ കുഴഞ്ഞുവീണു മരിക്കുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടി വരുന്ന ഒരു അവസ്ഥ നമ്മൾ കാണുന്നുണ്ട്. എന്നാൽ എന്താണ് ഉടനെ ചെയ്യേണ്ടത് എന്നുള്ള കാര്യത്തിൽ വളരെയധികം ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ കുഴഞ്ഞുവീഴുന്ന ഓരോ മനുഷ്യരിലും ശ്വാസം പെട്ടെന്ന് നിലയ്ക്കുകയും പ്രധാന അവയവങ്ങളായ ഹാർട്ട് കിഡ്നി ബ്രെയിൻ തുടങ്ങിയ ഓർഗൻസിലേക്കും മറ്റ് കോശങ്ങളിലേക്കും ഉള്ള രക്തപ്രവാഹം പാടെ നിലയ്ക്കുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം എന്നു പറയുന്നത്. ഇത്തരത്തിലുള്ള ഹൃദയസ്തംഭനം പല കാരണങ്ങൾ കൊണ്ടും ഉണ്ടായിരിക്കാം. കൂടാതെ ശ്വാസ തടസ്സത്താലും വെള്ളത്തിൽ മുങ്ങിവീണ അവസ്ഥയിലും വിഷബാധയേട്ട അവസ്ഥയിലും ഒക്കെ രക്തസ്രാവം കൊണ്ടും മറ്റു പല കാരണങ്ങൾ കൊണ്ടും ഹൃദയം നിലച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ എന്ത് കാരണം ആണെങ്കിലും ഇത്തരത്തിലുള്ള അവസ്ഥയിൽ ഒരു കാര്യം മാത്രമേ ചെയ്യേണ്ടതുള്ളൂ.

പ്രധാനപ്പെട്ട ഓർഗൻ ആയ കിഡ്നി ഹൃദയം എന്നിവയെ ഒക്കെ സംരക്ഷിക്കുക എന്നുള്ളതാണ്. അതിനുള്ള ഏക ഒരു മാർഗ്ഗം അപ്പോൾ വരുന്നത് സി പി ആർ മാത്രമാണ്. ഇത്തരത്തിലുള്ള സന്ദർഭത്തിൽ എത്രയും പെട്ടെന്ന് നിങ്ങൾ സിപിആർ ആരംഭിക്കുന്നുവോ അത്രയും പെട്ടെന്ന് രോഗിയെ രക്ഷിക്കാൻ സാധിക്കുന്നു എന്നാണ് പറഞ്ഞു വരുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ നൽകുന്ന സിപിആർ എന്ന് പറയുന്നത് നിങ്ങളുടെ മുന്നിൽ കുഴഞ്ഞുവീഴുന്ന ഏതൊരു രോഗിയുടെയും ജീവൻ രക്ഷിക്കാനുള്ള വിലയുണ്ട്. ആശുപത്രിയിൽ എത്തുന്നത് വരെ നിങ്ങൾ നൽകുന്ന സിപിആർ തന്നെ രോഗിയെ രക്ഷിക്കാനുള്ള സാധ്യത വളരെയധികം കൂട്ടുന്നു. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.