വൃക്ക രോഗം പിടിപെടാൻ പ്രോട്ടീൻ ഭക്ഷണങ്ങൾ കാരണമാകുമോ

പ്രോട്ടീൻ ഭക്ഷണങ്ങൾ കൂടുതലായി എടുത്താൽ വൃക്കരോഗം ഉണ്ടാകാനുള്ള സാധ്യത ഉണ്ടോ എന്നുള്ളത് പല രോഗികളും അല്ലെങ്കിൽ പല ആളുകളും ഡോക്ടർമാരോട് ചോദിക്കുന്ന സർവസാധാരണമായ ഒരു ചോദ്യമാണ്. അപ്പോൾ ഇനി പ്രോട്ടീൻ കൂടുതലായി കഴിച്ചാൽ നമ്മുടെ ശരീരത്തിന് എന്താണ് സംഭവിക്കുന്നത് എന്ന് വിശദീകരിക്കാം. സാധാരണ രീതിയിലുള്ള നമ്മുടെ ഒരു ഭക്ഷണക്രമം എന്ന് പറയുന്നത് ഒരു 60% കാർബോഹൈഡ്രേറ്റ് ആണ് വരുന്നത്. ചോറ് പച്ചക്കറികൾ എന്നിവയൊക്കെ കാർബോഹൈഡ്രേറ്റ് ഇനത്തിൽ തന്നെയാണ് വരുന്നത്. ഫ്രൂട്ട്സ് വെജിറ്റബിൾസ് ഇലക്കറികൾ എന്നിവയിൽ എല്ലാം തന്നെ കാർബോഹൈഡ്രേറ്റ് ഉണ്ട്. 60% കാർബോഹൈഡ്രേറ്റ് ഉണ്ടാകുന്നതു പോലെ തന്നെ 30% പ്രോട്ടീനും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഉണ്ടാകണം. പയർ കടലപ്പരിപ്പ് പാല് മഷ്റൂം എന്നിവയൊക്കെയാണ് വെജിറ്റബിൾ പ്രോട്ടീൻ എന്ന് പറയുന്നത്. അതുപോലെ നോൺവെജ് പ്രോട്ടീൻ എന്ന് പറയുന്നത് ഇറച്ചി മീൻ മുട്ട എന്നിവയൊക്കെയാണ്. ബാക്കി 10% ഉള്ളത് കൊഴുപ്പ് ആണ്. ഇത് എണ്ണ ആയിക്കൊള്ളട്ടെ അല്ലെങ്കിൽ നാളികേരം ആയിക്കൊള്ളട്ടെ നട്സ് അതിനകത്തുള്ള കൊഴുപ്പ് ആയിക്കൊള്ളട്ടെ ഇങ്ങനെ 60% 30% 10% എന്നിങ്ങനെ രീതിയിലാണ് സാധാരണയായി നമ്മുടെ ഒരു ഫുഡ് നിലവാരം.

ഇനി നമ്മുടെ ശരീരത്തിന് പ്രമേഹ സാധ്യതയുണ്ട് അതുപോലെതന്നെ അമിതവണ്ണം ഉണ്ട് അല്ലെങ്കിൽ നിങ്ങൾക്ക് രക്തസമ്മർദം നിയന്ത്രണത്തിൽ അല്ല അല്ലെങ്കിൽ നിങ്ങൾ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നു ഇത്തരത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ആളുകൾ ആണെങ്കിൽ ഈ പറഞ്ഞ രീതിയിലുള്ള ഭക്ഷണക്രമത്തിൽ നിന്നും വ്യത്യാസം അവർക്കുണ്ടാകുന്നു. അങ്ങനെ ഉള്ളവർ ആണെങ്കിൽ കാർബോഹൈഡ്രേറ്റ് 60% എന്നിങ്ങനെ ഉള്ളവർ 50% ആക്കുക. പ്രോട്ടീൻ അതിൻറെ അളവ് നമ്മൾ 30% കഴിക്കുന്നതിന് പകരം 40% കഴിക്കുക. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.