പ്ലാവില ചായ കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്

പ്ലാവില ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു അടിപൊളി ചായയുടെ റെസിപ്പി ആണ് ഇവിടെ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. ഇതിൽ നമ്മൾ തേയിലയോ കാപ്പിപ്പൊടി ഒന്നും ചേർക്കുന്നില്ല. പ്ലാവില മാത്രമാണ് നമ്മൾ ചേർക്കുന്നത്. പ്ലാവില ചായക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനുള്ള നല്ല കഴിവുണ്ട്. കാലത്ത് എണീറ്റ് ഉടൻതന്നെ നമ്മൾ ഇത് കുടിക്കുകയാണെങ്കിൽ അന്നത്തെ ദിവസം മുഴുവൻ നമുക്ക് നല്ല ഉന്മേഷം ഉണ്ടായിരിക്കുന്നതാണ്. അതുമാത്രമല്ല ഷുഗർ ഉള്ള രോഗികൾക്ക് അത് കുറയ്ക്കുന്നതിന് വേണ്ടിയും പൊണ്ണത്തടി ഉള്ളവർക്ക് അത് വളരെ എളുപ്പത്തിൽ മാറ്റുവാനും ഇത് കുടിക്കുന്നത് മൂലം സാധ്യമാകുന്നതാണ്. നമ്മുടെ ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള വിഷാംശം അടങ്ങിയിട്ടുണ്ടെങ്കിൽ അത് പുറന്തള്ളുവാനും അതുപോലെ നമ്മുടെ സന്ധിവേദന മാറുവാനും അതുപോലെതന്നെ നമുക്ക് ഉണ്ടാകുന്ന മൈഗ്രേൻ മൂലമുള്ള ശക്തമായ തലവേദന ഇല്ലാതാക്കാനും അതുപോലെതന്നെ ജലദോഷം പനി അസിഡിറ്റി എന്നിവയൊക്കെ മാറ്റുവാനും ഈ ഒരു ചായ കുടിക്കുന്നത് മൂലം സാധ്യമാകുന്നതാണ്. ഇപ്പോൾ നമ്മുടെ പ്ലാവില അത്ര മോശക്കാരനല്ല എന്ന് മനസ്സിലായി കാണും. ഇനി എങ്ങനെയാണ് പ്ലാവില ഉപയോഗിച്ച് ചായ തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.

വീഡിയോയിൽ കാണുന്നതുപോലെയുള്ള പ്ലാവിന്റെ തളിരില ആണ് നമുക്ക് ആവശ്യമായി വരുന്നത്. അതിനുശേഷം നമുക്ക് ആവശ്യാനുസരണം തളിരില ഇതിൽ നിന്നും പറിച്ചെടുക്കാവുന്നതാണ്. ഈ ഒരു ചായ തയ്യാറാക്കാൻ വേണ്ടി നമുക്ക് മാക്സിമം നാല് പ്ലാവിന്റെ ഇല ഉണ്ടായാൽ മതിയാകും. ഇനി ഈ നിലയിൽ അടങ്ങിയിട്ടുള്ള പശയും അതുപോലെതന്നെ പൊടികളും മാറി കിട്ടുന്നതിന് വേണ്ടി വെള്ളത്തിലിട്ട് നല്ലതുപോലെ കഴുകേണ്ടതാണ്. ഇത് നമുക്ക് വേണമെങ്കിൽ നല്ലതുപോലെ ചതച്ച് എടുക്കാം. അല്ലെങ്കിൽ ചെറുതായി കട്ട് ചെയ്യുകയും ചെയ്യാം. ഇനി കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.