എത്ര പൊട്ടിച്ചാലും തീരാത്ത തക്കാളി തോട്ടം ഇനി വീട്ടിൽ ഉണ്ടാക്കാം

വിഷമില്ലാത്ത പച്ചക്കറി ലഭിക്കാൻ വേണ്ടി എല്ലാവർക്കും ഒത്തിരി താല്പര്യമാണ്. എന്നാൽ അത് എങ്ങനെയാണ് ചെയ്യുക എന്നുള്ള കാര്യത്തിൽ മാത്രമാണ് എല്ലാവർക്കും ഒരു പ്രശ്നമുള്ളത്. അപ്പോൾ നമ്മൾ കടയിൽ നിന്നും വാങ്ങിയ തക്കാളി ഉപയോഗിച്ച് എങ്ങനെ തക്കാളി കൃഷി ചെയ്യാം മാത്രമല്ല അത് നല്ല കരുത്തോടെ കൂടി വളരാൻ എന്ത് ചെയ്യണം അതുപോലെ അത് പൂക്കാൻ വേണ്ടി എന്ത് ചെയ്യണം ഇനി പൂത്ത് കഴിഞ്ഞാൽ അത് കായ് പിടിക്കാൻ എന്ത് ചെയ്യണം എന്നതിനെ പറ്റിയുള്ള വിശദമായ വിവരണമാണ് നിങ്ങൾക്ക് ഇന്നത്തെ വീഡിയോയിലൂടെ നൽകുന്നത്. അപ്പോൾ ഇനി നമ്മുടെ വീട്ടാവശ്യത്തിനുള്ള തക്കാളി കൃഷി എങ്ങനെ ചെയ്യാം എന്ന് നോക്കാം. അതിനുവേണ്ടി ആദ്യം തന്നെ കടയിൽ നിന്നും വാങ്ങിയ ഒരു തക്കാളി ആണ് ഇവിടെ എടുത്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നതുപോലെ നല്ല പഴുത്ത തക്കാളി വേണം നമ്മൾ ഇതിനുവേണ്ടി എടുക്കാൻ. ഈ തക്കാളിയുടെ കുരു ആണ് നമുക്ക് ആവശ്യമായി വരുന്നത് അല്ലാതെ തക്കാളി മുഴുവനായി നമുക്ക് ആവശ്യമില്ല. നമ്മൾ തക്കാളി കറിക്ക് വേണ്ടി കട്ട് ചെയ്യുന്ന സമയത്ത് അതിൻറെ ഒരു നീക്കം ചെയ്താൽ മാത്രം മതിയാകും.

നമ്മൾ ഒരു ദിവസത്തിൽ എന്തെങ്കിലും ഒരു ആവശ്യത്തിനുവേണ്ടി തക്കാളി എടുക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല. ആ സമയത്ത് നല്ല പഴുത്ത തക്കാളിയാണ് നമ്മൾ കട്ട് ചെയ്യുന്നത് എങ്കിൽ അത് കട്ട് ചെയ്തതിനുശേഷം അതിൽ നിന്നും കുരു നീക്കം ചെയ്യുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് തക്കാളിയുടെ കുരു നമ്മൾ മാറ്റി വയ്ക്കുക. ഇതാണ് നമുക്ക് പാകാനായി ആവശ്യമായി വരുന്ന തക്കാളി. ഇതിൽ നിന്നുമാണ് നമ്മൾ തക്കാളി വിത്ത് എടുത്തിരിക്കുന്നത്. തക്കാളി നമുക്ക് കറിക്കും മറ്റുമായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.