പല്ലിയെ തുരത്താൻ ഇനി ഈ ഒരു ഇല മാത്രം മതി

പല്ലികളെയും ഉറുമ്പിനെയും ഓടിക്കാൻ വേണ്ടിയുള്ള ഒരു മാർഗ്ഗമാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. അതിനായി ഇവിടെ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത് എല്ലാവർക്കും പരിചയമുള്ളതും അതുപോലെ മിക്ക ആളുകൾക്കും അറിയാവുന്ന ഒരു ഇലയാണ്. ഇതിനുവേണ്ടി നമ്മൾ ഇവിടെ എടുക്കുന്നത് പനിക്കൂർക്കയുടെ ഇലയാണ്. പനിക്കൂർക്കയുടെ ഇലയുടെ മണം എടുത്തു കഴിഞ്ഞാൽ പല്ലി ആ പരിസരത്ത് നിൽക്കില്ല എന്ന് മാത്രമല്ല പല്ലി ആ വീട് വിട്ട് ഓടിപ്പോവുകയും ചെയ്യുന്നു. പല്ലിയെ തുരത്താൻ വേണ്ടി മാത്രമല്ല ഉറുമ്പിനെ ഓടിക്കാനും നമുക്ക് ഇത് ഉപകാരപ്രദമാണ്.

ഉറുമ്പുള്ള സ്ഥലത്ത് ഇത് നുള്ളിയിടുകയാണെങ്കിൽ ഉറുമ്പ് വളരെ പെട്ടെന്ന് തന്നെ അവിടെ നിന്ന് പോകുന്നതാണ്. ഇനി ഇത് ഉപയോഗിച്ച് പല്ലിയെ ഓടിപ്പിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. പല്ലി ഇറങ്ങി വരുന്ന സ്ഥലങ്ങളിൽ അതായത് കിച്ചണിൽ സ്ലാവിന്റെ മുകളിൽ ഇത് ഇലയോട് കൂടി അല്ലെങ്കിൽ തണ്ടോടുകൂടി നമ്മൾ ഇട്ടുകഴിഞ്ഞാൽ പല്ലി പിന്നീട് അവിടേക്ക് വരാതെ ഓടി പോകുന്നതാണ്. അതുപോലെതന്നെ ചുമരിൽ ഒക്കെ ഇത് കെട്ടി നിർത്താനുള്ള സൗകര്യം ഉണ്ടെങ്കിൽ പിന്നീട് അവിടെയും പല്ലി വരുകയില്ല.

അതുപോലെ സ്വിച്ച് ബോർഡിൽ ഒക്കെ നിങ്ങൾക്ക് ഇല ഒട്ടിച്ചു വയ്ക്കുക ഒക്കെ ചെയ്യാം. അങ്ങനെയൊക്കെ ചെയ്യുകയാണെങ്കിൽ പല്ലു വരികയില്ല എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അതുപോലെതന്നെ പിന്നീട് പല്ലി കൂടുതലായി കാണുന്നത് എയർ ഹോളിലാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പല്ലിയുടെ ഉപദ്രവം വളരെ പെട്ടെന്ന് തന്നെ നമുക്ക് ഒഴിഞ്ഞു പോകുന്നതാണ്. ഇനി പല്ലിയെ തുരത്താനുള്ള മറ്റൊരു മാർഗ്ഗത്തെ പറ്റി അറിയാൻ നിങ്ങൾ വീഡിയോ മുഴുവൻ ആയി കാണുക.