ബിപി കുറഞ്ഞാലും കൂടിയാലും ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ ഇവയാണ്

രക്തസമ്മർദ്ദം കൂടുതലാണ് അതായത് ബിപി കൂടിയിരിക്കുകയാണ് എന്ന് മനസ്സിലാക്കുന്നത് എപ്പോഴാണ്? പലപ്പോഴും ഡോക്ടർ നമ്മളെ പരിശോധിക്കുന്ന സമയത്ത് ആണ് ഇത്തരത്തിൽ ബിപി കൂടുതലാണ് എന്നുള്ള കാര്യം നമ്മൾ മനസ്സിലാക്കുന്നത്. കാരണം ഒരു ലക്ഷണവും കാണിക്കാതെ നിൽക്കുന്ന ഒരു സൈലൻറ് കില്ലർ ആണ് ബിപി എന്നു പറയുന്നത്.

പലർക്കും ബിപി കൂടി കഴിഞ്ഞാൽ ഡോക്ടർ മരുന്ന് എഴുതിക്കഴിഞ്ഞാൽ ഇനി ജീവിതകാലം മൊത്തം ഇത് കഴിക്കേണ്ടി വരും എന്ന് കരുതി അവർ മരുന്ന് കഴിക്കാതെ നിൽക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് എന്താണ് സംഭവിക്കുന്നത് എന്ന് വെച്ച് കഴിഞ്ഞാൽ ക്രമേണ ഇവർക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നത് മൂലം ശരീരത്തിന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് അത് കൊണ്ടെത്തിക്കും.

വളരെ കൂടിയ ഫോഴ്സിൽ ഒരു പൈപ്പിലൂടെ വെള്ളം പോയി കഴിഞ്ഞാൽ അതിൻറെ ഏതെങ്കിലും ഒരു ഭാഗം പൊട്ടി വെള്ളം പുറത്തേക്ക് തെറിക്കും എന്ന് നമുക്കറിയാം. അതേ അവസ്ഥ തന്നെയാണ് നമ്മുടെ രക്തക്കുഴലിനും ഉണ്ടാകുന്നത്. രക്തക്കുഴലിനെ ഉള്ളിലൂടെ ഉയർന്ന രക്തസമ്മർദ്ദത്തിൽ രക്തം സഞ്ചരിക്കുകയാണ് എങ്കിൽ അത് രക്തക്കുഴലുകളുടെ പല വശത്തും അത് കേടു ഉണ്ടാക്കുന്നു. ഇത് മറ്റൊരു രോഗത്തിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളിൽ ഇങ്ങനെ വരുന്ന പ്രശ്നങ്ങൾ ആണ് നമ്മുടെ ശരീരത്തിലെ പല രോഗങ്ങളിലേക്ക് നമ്മളെ കൊണ്ടെത്തിക്കുന്നത്. ഒന്നാമത്തേത് പറയുകയാണെങ്കിൽ നമ്മുടെ ഹൃദയത്തിനകത്ത് ബ്ലോക്ക് പോലെയുള്ള ടെൻഡൻസി കൊണ്ടു വരുന്നതാണ്. അതുപോലെ തലച്ചോറിൽ സ്ട്രോക്ക് പോലെയുള്ള പ്രശ്നങ്ങൾ കൊണ്ടെത്തിക്കാൻ ഉള്ള സാധ്യതയുണ്ട്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.