പനി വന്നു മാറിയവരിൽ ഇപ്പോൾ കാണുന്ന ശ്വാസംമുട്ടലും വെപ്രാളവും ഈ രോഗത്തിൻറെ ഭാഗമാണ്

പനി വരുമ്പോൾ നമ്മൾ ഗുളിക കഴിക്കുകയും അത് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ മാറുകയും നമ്മൾ അതിനുശേഷം കുളിച്ചതിനുശേഷം ജോലിക്കും മറ്റുള്ള പരിപാടികൾക്കും പോകുകയും ചെയ്യുന്നു. ഇതാണ് സാധാരണ ഉള്ള അവസ്ഥ. എന്നാൽ ഇപ്പോൾ പനി വരുമ്പോൾ അത് രണ്ടു ദിവസത്തിനുള്ളിൽ മാറിപ്പോകുന്നു. എന്നാൽ പനി വന്നു പോയതിനുശേഷം ഒരു വല്ലാത്ത വെപ്രാളം അതുപോലെ രാത്രിയാകും തോറും വല്ലാത്ത വിമ്മിഷ്ടവും അതുപോലെ നെഞ്ചിന് ബുദ്ധിമുട്ടും ഉണ്ടാകുന്നു. അതുപോലെതന്നെ രാത്രി ആയിക്കഴിഞ്ഞാൽ കിടക്കാൻ സാധിക്കുന്നില്ല. ശ്വാസം മുട്ടുന്നത് പോലെ ഒരു തോന്നൽ അനുഭവപ്പെടുകയാണ്. ഡോക്ടറെ പോയി കാണുന്നു അങ്ങനെ ഡോക്ടർ പരിശോധിച്ച് കഴിയുമ്പോൾ നെഞ്ചിൽ കഫം ഇല്ല അതുപോലെ മറ്റ് ബുദ്ധിമുട്ടുകളും ഇല്ല. എന്നാൽ രോഗിയുടെ ഈ വെപ്രാളവും വിമിഷ്ടവും വിട്ടുമാറുന്നില്ല.

ഇത് ഇപ്പോൾ പ്രായഭേദമന്യേ എല്ലാവരും കണ്ടുവരുന്ന ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും പനി വന്നു മാറിയവരിൽ ഇത്തരത്തിൽ കാണുന്ന നെഞ്ചിലെ വിമിഷ്ടവും വെപ്രാളവും ശ്വാസംമുട്ടലും കാരണം രാത്രി കൃത്യമായ രീതിയിൽ ഉറക്കം കിട്ടുന്നില്ല അതുപോലെ പിറ്റേദിവസം സാധാരണ ജീവിതത്തിലേക്ക് പോകാൻ പറ്റാതെ വിമിഷ്ടവും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. അതുപോലെ പനി വന്നു കഴിഞ്ഞതിനുശേഷം മുടികൊഴിയിലും അതുപോലെതന്നെ വല്ലാത്ത ക്ഷീണവും അനുഭവപ്പെടുന്നു. ഇതൊക്കെ ഇപ്പോൾ വരുന്ന പനി അതിനോടനുബന്ധിച്ച് വരുന്ന പ്രശ്നങ്ങളാണ്. ഇനി ഈ വിഷയത്തെപ്പറ്റി നിങ്ങൾക്ക് കൂടുതലായി മനസ്സിലാക്കണം എന്ന് അതിയായ ആഗ്രഹമുണ്ടെങ്കിൽ വീഡിയോ തന്നെ മുഴുവനായി കാണുക.