കഴിഞ്ഞദിവസം എന്നെ ഒരു അമ്മ വിളിച്ചു ചോദിച്ചു സംശയമാണ് കുട്ടികൾക്ക് പതിവായി നമ്മൾ ഉരുളൻ കിഴങ്ങ് നൽകി കഴിഞ്ഞാൽ അവർക്ക് ബുദ്ധി കുറവ് ഉണ്ടാകാനുള്ള സാധ്യതയുണ്ടോ എന്നാണ് അമ്മയുടെ ചോദ്യം. ഇത് സോഷ്യൽ മീഡിയയിൽ കൂടി പലയിടത്തും പ്രചരിക്കുന്ന ഒരു വാർത്തയാണ്. പല അമ്മമാരും ഇത് കണ്ടതിനുശേഷം കുട്ടികൾക്ക് ഉരുളൻ കിഴങ്ങ് കൊടുക്കുവാൻ മടി കാണിക്കുന്നു. ഇങ്ങനെയുള്ള ഒരു കാര്യം അറിഞ്ഞതുകൊണ്ടാണ് ഇപ്പോൾ ഈ വീഡിയോയിൽ ഇതിനെപ്പറ്റി വിശദീകരിക്കുന്നത്.
യഥാർത്ഥത്തിൽ കുട്ടികൾക്ക് വളരെ സുരക്ഷിതമായി നൽകാൻ സാധിക്കുന്ന ഒരു ഭക്ഷണമാണ് ഉരുളൻകിഴങ്ങ്. ഉരുളൻ കിഴങ്ങ് എന്ന് പറയുന്നത് കിഴങ്ങ് വർഗ്ഗത്തിൽപ്പെട്ട ഭൂമിക്ക് അടിയിൽ സ്റ്റോർ ചെയ്തുളള ഒരു അന്നജത്തിന്റെ സംയുക്തമാണ്. ഇവ കുട്ടികൾക്ക് ആറുമാസം മുതൽക്കേ തന്നെ നമുക്ക് നൽകി തുടങ്ങാവുന്നതാണ്. ആറുമാസത്തിൽ കുട്ടികൾക്ക് ചോറ് നൽകിയതിനു ശേഷം ഉരുളൻ കിഴങ്ങ് നല്ലതുപോലെ ആവിയിൽ വേവിച്ച് കുട്ടികൾക്ക് നൽകി കഴിഞ്ഞാൽ അത് വളരെ പെട്ടെന്ന് തന്നെ ദഹിക്കുകയും കുട്ടികൾക്ക് ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റും അതുപോലെതന്നെ മിനറൽസും നല്ല രീതിയിൽ ലഭിക്കുന്നു. കുട്ടികൾക്ക് വളരെ എളുപ്പത്തിൽ തന്നെ ഉന്മേഷം ലഭിക്കുന്നതിന് വേണ്ടിയുള്ള ഊർജ്ജത്തിലുള്ള കാർബോഹൈഡ്രേറ്റും പൊട്ടാസ്യവും ഇതിൽ വളരെ കൂടുതലായി അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ പലതരത്തിലുള്ള വൈറ്റമിനുകൾ സമൃദ്ധമായി ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ നല്ലതുപോലെ വേവിച്ച് നമുക്ക് കുട്ടികൾക്ക് ഇവ നൽകാവുന്നതാണ്. ഇനി കുട്ടികൾക്ക് ഉള്ള കിഴങ്ങ് നൽകുന്നതിനെ പറ്റിയുള്ള മറ്റുള്ള കാര്യങ്ങളെ പറ്റി അറിയാൻ വീഡിയോ മുഴുവനായി കാണുക.