പല്ലു തേക്കുന്നതിനേക്കാൾ മുന്നേ വെള്ളം കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്

രാവിലെ തന്നെ എനിക്ക് എൻറെ ഒരു സുഹൃത്ത് ഒരു വീഡിയോ അയച്ചിരുന്നു. നമ്മൾ വെറും വയറ്റിൽ രാവിലെ വായിലുള്ള ഉമിനീർ കുടിച്ചിറക്കിയാലോ അതുപോലെ പല്ലുതേക്കാതെ രാവിലെ വെള്ളം കുടിച്ചാൽ നമുക്ക് ലഭിക്കുന്ന അത്ഭുത ഗുണങ്ങൾ അതിനെ പറ്റിയാണ് ആ ഒരു വീഡിയോയിൽ വിശദീകരിച്ചിട്ടുള്ളത്. ഞാൻ ആ വീഡിയോ കണ്ടു നോക്കി അതിൽ വിശദമായി പറഞ്ഞിട്ടുള്ളത് നമ്മൾ രാവിലെ ഉണരുമ്പോൾ നമ്മുടെ വായിൽ കുറച്ച് ഉമിനീർ ഉണ്ടാകും. ഈ ഉമിനീരിനെ അകത്ത് അത്ഭുതകരം ഏറിയ ഗുണങ്ങളുണ്ട്. ഇത് നമ്മൾ കുടിച്ചു കഴിഞ്ഞാൽ നമ്മുടെ ഉമ്മനീരിൽ അടങ്ങിയിട്ടുള്ള മിതമായ ആസിഡ് പി എച്ച് നമ്മുടെ ശരീരത്തിലുള്ള രോഗാണുക്കളെ നശിപ്പിച്ചു കളയുന്നു. അതുപോലെ നമ്മുടെ ആമാശയത്തിലും കോടലിലും ഒക്കെയുള്ള അപകടകരമേറിയ ബാക്ടീരിയകൾ നശിപ്പിച്ചു കളയുന്നു.

അതുപോലെ ഇത് നമ്മുടെ രോഗപ്രതിരോധശേഷി നല്ലതുപോലെ കൂട്ടാനും സഹായിക്കുന്നു. അതുപോലെ നമ്മുടെ മുടിയുടെയും ചർമ്മത്തിന്റെയും കളർ നല്ലതുപോലെ നൽകാൻ സഹായിക്കുന്നു. അലർജി സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാകുന്നു. അതുപോലെ കുടലിൽ വരുന്ന കാൻസർ പോലും ചെറുക്കുന്നതിന് ഇത് ഗുണകരമാണ്. എന്നീ തരത്തിലാണ് ഇതിനകത്ത് വിശദീകരണം നൽകിയിട്ടുള്ളത്. ഇവിടെ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാരണം എന്താണ് എന്ന് വെച്ചാൽ പലതും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വരുന്ന വീഡിയോ കണ്ടിട്ട് രാവിലെ എഴുന്നേറ്റ് ഉടൻതന്നെ വായിൽ അകത്തുള്ള ഉമിനീർ കുടിച്ചിറക്കാനോ അതുപോലെ രാവിലെ പല്ലുതേക്കാതെ വെള്ളം കുടിക്കാനുള്ള ശീലത്തിന് കാരണമാകുന്നു എന്നുള്ളത് കൊണ്ടാണ് ഇതിനെക്കുറിച്ച് ഇപ്പോൾ വിശദീകരിക്കുന്നത്.