സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പ്രായം കഴിഞ്ഞാൽ വളരെ കോമൺ ആയി വരുന്ന ഒരു സംശയമാണ് ഡോക്ടറെ എനിക്ക് ഇത്ര പ്രായമായിട്ടുണ്ട് ഞാൻ എന്തൊക്കെ ചെക്കപ്പുകളാണ് ഇനി ചെയ്യേണ്ടത് എന്നാണ്. പലപ്പോഴും ഡോക്ടർ വേണ്ടത്ര ടെസ്റ്റുകൾ എഴുതി കൊടുക്കും. അങ്ങനെ ചെയ്തതിനുശേഷം ഇവർക്ക് യാതൊരുവിധ കുഴപ്പവും ഇല്ലെങ്കിൽ ഇവർ നല്ല സന്തോഷവന്മാർ ആയിത്തീരുകയും ചെയ്യുന്നു. പലപ്പോഴും ഇവരിൽ ഒളിഞ്ഞിരിക്കുന്ന പലതരത്തിലുള്ള രോഗങ്ങളെ കണ്ടുപിടിക്കുന്നത് ഇത്തരത്തിലുള്ള ചെക്കപ്പുകൾ വഴിയാണ്. എന്തൊക്കെയാണ് നിങ്ങൾ ഓരോ പ്രായത്തിലും ചെയ്യേണ്ട ടെസ്റ്റുകൾ എന്നും അതുപോലെ ഈ ടെസ്റ്റുകൾ എവിടെയാണ് ചെയ്യാൻ സാധിക്കുക എന്നതിനെപ്പറ്റിയും ഇവിടെ വിശദീകരിക്കാം.
ആദ്യം തന്നെ 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് എന്തൊക്കെ ചെക്കപ്പുകൾ ആണ് ചെയ്യേണ്ടത് എന്ന് വിശദീകരിക്കാം. സാധാരണ ജനിക്കുന്ന കുട്ടികൾ അവർ നടന്നു തുടങ്ങുന്നത് വരെ അവർക്ക് ബ്ലഡ് ടെസ്റ്റുകൾ അല്ല ചെയ്യേണ്ടത്. ഇവരുടെ ശരീരത്തിൽ ഓരോ സമയത്തും കൃത്യമായി രീതിയിൽ ഡെവലപ്മെൻറ് വരുന്നുണ്ടോ എന്നതാണ് ആദ്യം തന്നെ പരിശോധിക്കേണ്ടത്. കുട്ടികൾ ജനിക്കുമ്പോൾ ഇത്ര തൂക്കം ഉണ്ടോ അതുപോലെ കുട്ടികൾ മൂന്നുമാസം ഒക്കെ ആകുമ്പോൾ അവരുടെ കഴുത്ത് ഉറക്കുന്നുണ്ടോ തലയിൽ ഒക്കെ രോമവളർച്ച ഉണ്ടോ സ്കിൻ നോർമലായി വരുന്നുണ്ടോ കുട്ടികൾ ഒരു ആറുമാസം ഒക്കെ ആകുമ്പോൾ അവർ ഭക്ഷണം കഴിച്ചു തുടങ്ങുന്നുണ്ടോ അതിനനുസരിച്ച് മലവിസർജനം നടത്തുന്നുണ്ടോ പാൽ വലിച്ചു കുടിക്കാനുള്ള ആരോഗ്യം ഉണ്ടോ ഇടയ്ക്കിടയ്ക്ക് അസുഖങ്ങൾ വരുന്നുണ്ടോ എന്നെല്ലാം ഡോക്ടർമാരും അച്ഛൻ അമ്മമാരും ഈ കുട്ടിയെ നോക്കി മനസ്സിലാക്കിയശേഷം വിലയിരുത്തുക എന്നുള്ളതാണ് കുട്ടികൾക്ക് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ചെക്കപ്പ് എന്ന് പറയുന്നത്.