ഇനി വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ രക്തക്കുഴലുകളുടെ ഉൾവശം വരെ ക്ലീൻ ചെയ്യാം

ഒരു പ്രായം കഴിഞ്ഞാൽ മനുഷ്യരെ പിടികൂടുന്ന ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് പോലുള്ള പ്രധാന രോഗങ്ങളുടെ കാരണങ്ങൾ എന്നത് രക്തക്കുഴലുകളുടെ ആരോഗ്യം കുറഞ്ഞു വരുന്ന അവസ്ഥയാണ്. നിങ്ങൾക്ക് അറിയാം നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളുടെ അകത്തേക്ക് രക്തം എത്തിക്കുന്നത് രക്ത കുഴലുകൾ വഴിയാണ്. രക്തക്കുഴലുകളുടെ ആരോഗ്യം മോശമാകുമ്പോൾ നമുക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. കാലിലെ രക്തക്കുഴലിൽ ഉണ്ടാകുന്ന ബ്ലോക്ക് ആണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.

നമ്മുടെ ശരീരത്തിലെ ഒരു അവയവത്തിന് അകത്തേക്ക് രക്തം പമ്പ് ചെയ്യുന്നത് കുറയുകയാണെങ്കിൽ അവയവത്തിന്റെ പ്രവർത്തനം മോശമാവുകയും അതുപോലെതന്നെ തലച്ചോറിലേക്ക് രക്തയോട്ടം കുറയുകയാണെങ്കിൽ നമുക്ക് മറവിൽ പോലുള്ള പ്രശ്നങ്ങൾ വരാം അതുപോലെ തലച്ചോറിന്റെ കോശങ്ങൾ നശിച്ചുപോകാം മസ്തിഷ്ക ആഘാതം പോലുള്ള പ്രശ്നങ്ങൾ വരാം അതുപോലെ ഹൃദയത്തിന് ബ്ലോക്ക് വന്നാൽ മരണം വരെ സംഭവിക്കുകയും ചെയ്യാം. അങ്ങനെ പലവിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. നമ്മുടെ ശരീരത്തിലെ രക്ത കുഴലുകൾ എന്ന് പറയുന്നത് റബ്ബർ ട്യൂബ് പോലുള്ള ഒരു അവയവമാണ്. ഇതിന് അകത്തു കൂടെയാണ് രക്തം പമ്പ് ചെയ്യുന്നത്. ഹൃദയം പമ്പ് ചെയ്യുന്ന രക്തം വളരെ അധികം ഫോഴ്സിലൂടെയാണ് നമ്മുടെ രക്തധമനുകളിലൂടെ പോകുന്നത്. ഈ മർദ്ദമാണ് നമ്മുടെ രക്തസമ്മർദ്ദം അതായത് ബിപി എന്ന രീതിയിൽ കാൽക്കുലേറ്റ് ചെയ്യുന്നത്. നമ്മുടെ രക്തക്കുഴലുകൾ റബ്ബർ ട്യൂബ് പോലെ ആണ് എന്ന് പറയുന്നുണ്ടെങ്കിൽ പോലും ഈ റബ്ബർ ട്യൂബ് പ്രത്യേകത എന്താണ് എന്ന് വെച്ചാൽ കുറച്ചുനാൾ കഴിഞ്ഞാൽ അത് കട്ടിയായി മാറും.