നമ്മുടെ സമൂഹത്തിന് ബാധിച്ചിട്ടുള്ള വലിയ ഒരു വിപത്തിനെ പറ്റിയാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ പോകുന്നത് അതായത് ലഹരിക്ക് അടിമപ്പെടുന്ന ഒരു അവസ്ഥ. നമ്മുടെ ക്യാമ്പസുകൾ പലതും ഇന്ന് ലഹരിക്ക് അടിമപ്പെട്ടു കൊണ്ടിരിക്കുകയാണ്. കുറച്ചുകാലം മുന്നേ വരെ മദ്യപാനി രോഗികളെ മാത്രമേ നമ്മൾ കണ്ടിരുന്നുള്ളൂ. കുറച്ചു മാത്രം കഞ്ചാവ് ഉപയോഗിക്കുന്ന ആളുകൾ അതുപോലെതന്നെ ബീച്ച് സൈഡിൽ ഒക്കെ കുറച്ചു ബ്രൗൺഷുഗർ ഉപയോഗിക്കുന്ന ആളുകൾ ഇവരെ മാത്രമേ നമ്മൾ കണ്ടിരുന്നുള്ളൂ. പക്ഷേ ഇന്ന് അങ്ങനെയല്ല.
പക്ഷേ ഇന്ന് കേരളത്തിൻറെ ഓരോ മുക്കും മൂലയിലും ബ്രൗൺഷുഖർ അതുപോലെ കഞ്ചാവും എംഡി എം എയും എൽഎസ്ടിയും ഹീറോയിനും ഒക്കെ വളരെ കൂടുതലായി തന്നെ ആളുകൾ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. ഏതു കുട്ടിക്കും എപ്പോൾ വേണമെങ്കിലും ഏതു ലഹരി മരുന്നു വേണമെങ്കിലും കിട്ടുന്ന ഒരു അവസ്ഥയാണ്. കൂടാതെ ഉറക്കഗുളികളും ടോക്സിൻ ഗുളികകളും ഒക്കെ കഴിക്കുന്ന ഒരുപാട് ആളുകളുണ്ട്. ഇതൊക്കെ ദിവസവും നമ്മുടെ ഓപിയിൽ കണ്ടു കൊണ്ടിരിക്കുകയാണ്. ആദ്യം തന്നെ എന്താണ് ലഹരിക്ക് അടിമ അവസ്ഥ എന്താണ് എന്ന് പറയുന്നു. നമ്മൾ നല്ല ഭക്ഷണം കഴിക്കുമ്പോൾ വരെ നമുക്ക് അതിൻറെ രുചിയും ഗന്ധവും ഒക്കെ അനുഭവപ്പെടുന്നത് തലച്ചോറ് വഴിയാണ്. ലഹരി ഒക്കെ ഉപയോഗിക്കുമ്പോൾ നമ്മുടെ മനസ്സിന് വളരെയധികം സന്തോഷവും ഉന്മാദവും ആണ് അതുണ്ടാക്കുന്നത്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.