ഇനി വളരെ എളുപ്പത്തിൽ തന്നെ മുഖത്തെ കരുവാളിപ്പും കറുത്ത പാടുകളും മാറ്റാം

30 വയസ്സിനുശേഷം ഏറ്റവും കൂടുതൽ ആയി സ്ത്രീകളും പുരുഷന്മാരും അനുഭവിക്കുന്ന മുഖത്ത് വരുന്ന അഭംഗി ആയിട്ടുള്ള ചെറിയ ചെറിയ പിഗ്മെന്റ്സ് ആണ്. കരിമംഗലം എന്നാണ് മലയാളത്തിൽ ഇതിന് പറയുന്നത്. ഇംഗ്ലീഷിൽ ഇതിൻറെ മെഡിക്കൽ ടൈം എന്ന് പറയുന്നത് മെലാസമ എന്നതാണ്. നമ്മൾ കേരളത്തിൽ തന്നെ എടുത്തു നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്. സ്ത്രീകളിൽ തന്നെ എടുത്തു നോക്കുകയാണെങ്കിൽ മുഖത്തിന് പല ഭാഗങ്ങളിലായി ഇത്തരത്തിൽ കരിമംഗലം കാണപ്പെടുന്നു. ഇത് പ്രായം കുറഞ്ഞിരിക്കുന്ന അവസ്ഥയിൽ ഒരിക്കലും കാണുന്നതല്ല. മുപ്പതിനു ശേഷം സ്ത്രീകളിൽ ആണെങ്കിൽ ഡെലിവറിക്ക് ശേഷം വളരെയധികം ഹോർമോൺ വ്യതിയാനം ഉണ്ടാകുന്നത് മൂലം തന്നെ കരിമംഗലം ഉണ്ടാകുന്ന കാര്യം തുടങ്ങുന്നതാണ്.

സ്ത്രീകൾ പുരുഷന്മാർ എന്നിവരുടെ കാര്യം എടുക്കുമ്പോൾ വളരെയധികം ദൂരെ യാത്ര ചെയ്യുന്ന ആളുകൾക്ക് അതായത് കൂടുതൽ യാത്ര ചെയ്യുന്ന ആളുകൾക്ക് ഇത്തരത്തിൽ കരിമംഗലം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന് എന്താണ് ട്രീറ്റ്മെൻറ് അതായത് എന്ത് ചെയ്തു കൊണ്ട് നമുക്ക് ഈ കരിമംഗലം മാറ്റിയെടുക്കാൻ സാധിക്കും എന്നുള്ളതാണ് എല്ലാവരും അറിയാൻ ആഗ്രഹിക്കുന്ന ഒരു ചോദ്യം. ഒന്നാമതായി ചെയ്യേണ്ട കാര്യം എന്താണ് എന്ന് വെച്ചാൽ രാവിലെയും വൈകിട്ടും നമ്മുടെ ചർമ്മത്തെ മോയിസ്ചറൈസ് ചെയ്യുക എന്നുള്ളതാണ്. അതുപോലെതന്നെ നിങ്ങൾ രാവിലെ എവിടെയെങ്കിലും പോവുകയാണെങ്കിൽ നിർബന്ധമായും സൺസ്ക്രീൻ ശീലമാക്കണം.