പെട്ടെന്ന് തന്നെ കുട്ടികൾ ഉണ്ടാകുവാൻ ഈ കാര്യം ശ്രദ്ധിച്ചാൽ മതി

ഗർഭധാരണം നടക്കുവാനും അത് തുടർന്നു പോകുവാനും ആയിട്ട് എന്തൊക്കെ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം എന്നതിനെ പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ ഡോക്ടർമാരുടെ അടുത്തേക്ക് വരുന്ന ദമ്പതികളുടെ എണ്ണം ദിനംപ്രതി കൂടി വന്നു കൊണ്ടിരിക്കുകയാണ്. എന്തൊക്കെയാണ് കുട്ടികൾ ഉണ്ടാകുവാൻ വേണ്ടി ശ്രദ്ധിക്കേണ്ടത് എന്നാണ് അവർ സാധാരണയായി ചോദിക്കുന്നത്. ആദ്യമായി തന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്താണ് എന്ന് വെച്ചാൽ ശരിയായ രീതിയിൽ തന്നെ ഭാര്യയും ഭർത്താവും തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്നുള്ളത് തന്നെയാണ്. പലപ്പോഴും ഇങ്ങനെ രോഗികൾ അടുത്തേക്ക് വരുമ്പോൾ അവരുടെ സംസാരത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും അവർ ശരിയായ രീതിയിൽ ആയിരിക്കുകയില്ല ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത്. പലപ്പോഴും പുരുഷന്മാർക്കും പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അതുപോലെതന്നെ സ്ത്രീകൾക്കും ഇത്തരത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.

പുരുഷന്മാരിൽ അത്തരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആണ് ശീക്ര സങ്കലനം അതുപോലെതന്നെ ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന മാനസികമായ ടെൻഷൻ എന്നിവയൊക്കെ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ കാരണം ശാരീരികമായ രീതിയിൽ കൃത്യമായി ബന്ധപ്പെടാൻ സാധിക്കാതെ വരുന്ന ഒരുപാട് ദമ്പതിമാർ ഉണ്ട്. അതുപോലെതന്നെ ഇത്തരത്തിൽ സ്ത്രീകളിലും പ്രശ്നങ്ങൾ കാണുന്നുണ്ട്. യൂബ്രിക്കേഷൻ കുറവ് വജേന വരണ്ടിരിക്കുക വേദന അനുഭവപ്പെടുക ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒക്കെ കാരണം ശരിയായ രീതിയിലുള്ള ശാരീരിക ബന്ധം ഉണ്ടാകുന്നില്ല. ഇത്തരത്തിൽ ശാരീരിക ബന്ധം ശരിയായ രീതിയിൽ ഇല്ലാതെ വരുമ്പോൾ അത് ഗർഭധാരണം വളരെയധികം നീട്ടി പോകാനുള്ള സാധ്യത ഉണ്ടാക്കുന്നു.