മൂക്കിൽ ഉണ്ടാകുന്ന ദശ അതുപോലെ കഫം എന്നിവ ഇനി എളുപ്പത്തിൽ മാറ്റാം

ഒരുപാട് ആളുകൾ ദിവസവും ചോദിക്കുന്ന ഒരു സംശയമാണ് മൂക്കിൽ ദശ വളരുന്നുണ്ട് അതിനുവേണ്ടി ഓപ്പറേഷൻ ചെയ്യേണ്ട കാര്യമുണ്ടോ എന്ന്. ഈ ഒരു കാര്യം ചോദിച്ച് തന്നെ ഒപി യിൽ ഒരുപാട് രോഗികൾ വരാറുണ്ട്. ഒരുപാട് ജലദോഷം ഒക്കെ ഉള്ള സമയത്ത് മൂക്കിൽ ലൈറ്റ് അടിച്ചു നോക്കിയപ്പോൾ ചിലപ്പോൾ കണ്ടതാക്കാം. അല്ലെങ്കിൽ മറ്റെന്തെങ്കിലും അസുഖങ്ങൾ ആയി ഇതിന്റെ സ്പെഷലിസ്റ്റ് ഡോക്ടർമാർ നോക്കിയിട്ട് അവർ പറഞ്ഞതാകാം. ഇ എൻ ടി ഡോക്ടർമാരുടെ അടുത്ത് ഈ ഒരു കാര്യം പറഞ്ഞ് ചെന്നാൽ അവർ ഓപ്പറേഷൻ പറയുമോ എന്ന് പേടിച്ച് മറ്റുള്ള പരിഹാരമാർഗ്ഗങ്ങൾ തേടി പോകുന്ന ഒരുപാട് ആളുകൾ ഉണ്ട്. യഥാർത്ഥത്തിൽ അതിൻറെ ആവശ്യം വരുന്നില്ല എന്നുള്ളതാണ് മറ്റൊരു വസ്തുത. ഭൂരിപക്ഷം മൂക്കിൽ വളരുന്ന ദശകൾക്കും ഓപ്പറേഷൻ ചെയ്യേണ്ട യാതൊരുവിധ ആവശ്യവും വരുന്നില്ല.

മൂക്കിൽ ദശ വളരുന്നത് കൊണ്ട് നിങ്ങൾക്ക് യാതൊരു പ്രശ്നവും ഉണ്ടാകുന്നില്ല എന്നുണ്ടെങ്കിൽ അതിനെ ഓപ്പറേഷൻ അതുപോലെ തന്നെ യാതൊരുവിധ മരുന്നിന്റെ പോലും ആവശ്യം വരുന്നില്ല. പിന്നീട് ഡോക്ടർമാർ സാധാരണയായി ഇത്തരത്തിൽ പ്രശ്നം ഉണ്ടാകുമ്പോൾ കൊടുക്കുന്നത് സ്പ്രേ ഒക്കെയാണ്. കൂടുതലായി ദശ വളരുന്ന അവസ്ഥ ആണെങ്കിൽ അതുപോലെതന്നെ മെഡിസിൻ കൊടുത്തിട്ടും യാതൊരുവിധ മാറ്റവും സംഭവിക്കുന്നില്ലെങ്കിൽ മാത്രമാണ് ഓപ്പറേഷനെ പറ്റി ചിന്തിക്കേണ്ടത്.