പ്രമേഹ ചികിത്സ എന്ന് പറയുന്നത് നമ്മൾ എത്ര സംസാരിച്ചാലും തീരാത്ത ഒരു വിഷയമാണ്. അത്രമാത്രം പ്രമേഹ രോഗികളും അതുപോലെതന്നെ പ്രമേഹരോഗം ഉണ്ടാകുന്നതും മൂലമുള്ള ബുദ്ധിമുട്ടുകളും ഉണ്ട്. നമ്മുടെ ഭാരതം പ്രമേഹ രോഗ തലസ്ഥാനം ആകാതിരിക്കാൻ വേണ്ടിയാണ് നമ്മൾ ഇനി ശ്രമിക്കേണ്ടത്. കാരണം നഗരവൽക്കരണത്തിന്റെ ഭാഗമായിട്ടും യന്ത്രവൽക്കരണത്തിന്റെ ഭാഗമായിട്ടും ഇവമൂലം നമ്മുടെ ജീവിതശൈലിൽ വന്ന മാറ്റത്തിന്റെ ഭാഗമായിട്ടും ഒക്കെ പ്രമേഹ രോഗികളുടെ എണ്ണം ദൈനംദിനം കൂടി വന്നു കൊണ്ടിരിക്കുകയാണ്.
പ്രമേഹ രോഗ ചികിത്സയിൽ മൂന്നോ നാലോ കാര്യമാണ് നമ്മൾ കൂടുതലായും ശ്രദ്ധിക്കേണ്ടത്. അതായത് പ്രമേഹം രക്താദിസമൃതം ഹൈക്കോളസ്ട്രോൾ ഹാർട്ടറ്റാക്ക് ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ ഇതിനപ്പുറത്തേക്ക് കാൻസർ രോഗം പോലും നമ്മൾ ഒരു ജീവിതശൈലി രോഗം ആയിട്ടാണ് ഇപ്പോൾ നിർവചിക്കുന്നത്. ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങളുടെ ചികിത്സയുടെ ആദ്യത്തെ പടി എന്നു പറയുന്നത് രോഗത്തിനെ കുറിച്ച് ഒരു അവബോധം ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്. ഇതുപോലെ നീണ്ട കാലത്തേക്ക് ചികിത്സയുള്ള രോഗങ്ങളെപ്പറ്റിയുള്ള ഒരുപാട് മിഥ്യാധാരണകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഇനി ഇത്തരത്തിലുള്ള രോഗങ്ങളുടെ ശമനത്തിനായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.