നരഹത്യയെ കുറിച്ച് ഡോക്ടർ പറയുന്നത് കേട്ടാൽ നിങ്ങളുടെ കണ്ണ് നിറഞ്ഞു പോകും

പത്തനംതിട്ടയിലെ ഇലന്തൂരിൽ രണ്ട് അന്ത വിശ്വാസികൾ ഭഗവത് സിംഗ് ലൈല എന്നിങ്ങനെയാണ് ഈ രണ്ടാളുകളുടെ പേരുകൾ അവർക്ക് ഐശ്വര്യം ഉണ്ടാകുന്നതിന് വേണ്ടി നിരപരാധികളായ രണ്ട് സ്ത്രീകളെ അതിദാരുണമായി കൊലപ്പെടുത്തിയ സംഭവം നിങ്ങളെല്ലാവരും അറിഞ്ഞിട്ടുണ്ടാവും. ലോകത്തിലാകമാനം ഈ ഒരു വാർത്ത ഇപ്പോൾ പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. മറ്റൊരു അന്ധവിശ്വാസിയായ തലയ്ക്ക് ഭ്രാന്തുള്ള ഒരു വ്യക്തിയാണ് ഇതിനെല്ലാം ചുക്കാൻ പിടിച്ചത്. ഇത്തരത്തിൽ ഒരു ഘട്ടത്തിൽ നമുക്ക് ഈശ്വരനെ പറ്റി ഒന്ന് ചിന്തിച്ചു നോക്കാം. എല്ലാ മതങ്ങളിലും ഈശ്വരൻ പറയുന്നത് എന്താണ് എന്ന് വെച്ചാൽ മറ്റൊരുവനെ സ്നേഹിക്കുക അവരെ സഹായിക്കുക എന്നൊക്കെയാണ്.

ഞാനും മറ്റുള്ളവനും ഒന്നുതന്നെയാണ് എന്ന് ചിന്തിച്ച് പ്രവർത്തിക്കുക എന്നതാണ് ഈശ്വരൻ നമ്മളോട് പറയുന്നത്. എല്ലാം ഒരു ആത്മാവിൻറെ വിവിധരൂപങ്ങളാണ് എന്നാണ് ശ്രീനാരായണഗുരു വരെ നമുക്ക് പറഞ്ഞു തരുന്നത്. നിന്നെപ്പോലെ നിൻറെ അയൽക്കാരനെയും സ്നേഹിക്കുക എന്നതാണ് ബൈബിളിൽ പറയുന്നത്. എന്നുവച്ചാൽ വല്ലപ്പോഴും നിനക്ക് സൗകര്യം കിട്ടുമ്പോൾ അവനെ സ്നേഹിക്കുക എന്നതല്ല പറയുന്നത് നേരെമറിച്ച് നീ നിന്നെ എങ്ങനെ സ്നേഹിക്കുന്നു അതുപോലെ തന്നെ മറ്റൊരുവനെയും സ്നേഹിക്കുക എന്നതാണ് നമുക്ക് പറഞ്ഞു തരുന്നത്. ഇനി ഈ വിഷയത്തെപ്പറ്റി നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വീഡിയോ തന്നെ മുഴുവനായി കാണേണ്ടതാണ്.