കോളോ റെക്റ്റൽ ക്യാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ.. ഈ ക്യാൻസറിനെ നമുക്ക് എങ്ങനെ നേരത്തെ തിരിച്ചറിയാൻ കഴിയും.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കോളറെറ്റൽ കാൻസർ. എന്താണ് കോളോ റെറ്റൽ ക്യാൻസർ എന്ന് പറയുന്നത്.. നമ്മുടെ ദഹന വ്യവസ്ഥയിൽ ഏറ്റവും അവസാനത്തെ ഭാഗമാണ് വൻകുടൽ എന്ന് പറയുന്നത് അതുകഴിഞ്ഞ് മലാശയം.. വൻകുടലിൽ അതുപോലെ മലാശയത്തിൽ വരുന്ന ട്യൂമറുകൾ ആണ് പൊതുവേ കോളോ റക്ടൽ ക്യാൻസർ എന്നറിയപ്പെടുന്നത്.. നമ്മുടെ ലോകത്തിലെ തന്നെ 5 പ്രധാനപ്പെട്ട ക്യാൻസറുകളിൽ മൂന്നാം സ്ഥാനത്താണ് ഈ ക്യാൻസർ.. പ്രത്യേകിച്ച് ഇന്ന് കേരളത്തിൽ ഈയൊരു ക്യാൻസർ രോഗികളുടെ എണ്ണം വളരെയധികം കൂടിവരികയാണ്.. ഈ കോലോ റെറ്റൽ ക്യാൻസർ വരാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. കൂടുതലും ജന്മനാൽ തന്നെ ചില ആളുകൾക്ക് ക്യാൻസർ വരാനുള്ള സാധ്യതകളുണ്ട്..

ചില ആളുകൾക്ക് അവരുടെ കുടുംബത്തിൽ ഇത്തരം ക്യാൻസർ കാണാറുണ്ട്.. അവരുടെ അച്ഛൻ അമ്മയ്ക്ക് അല്ലെങ്കിൽ മറ്റ് ബന്ധുക്കൾക്ക് ഇത്തരം ഒരു കാൻസർ ഉണ്ടെങ്കിൽ ഇവർക്കും വരാനുള്ള സാധ്യതയുണ്ട്.. അതുപോലെതന്നെ ഒരു പ്രധാനപ്പെട്ട കാരണമാണ് അമിതവണ്ണം.. അമിതവണ്ണം ഉള്ള ആളുകളിൽ ഏതുതരം ക്യാൻസറുകളും വരാനുള്ള സാധ്യത ഉണ്ട്.. അതുപോലെതന്നെ പുകവലി ഉള്ള ആളുകളിലും ഇത്തരം സാധ്യത കൂടുതലാണ്.. അതുപോലെ കൂടുതൽ ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ആളുകളിൽ.. അതുപോലെ റെഡ്മീറ്റ് കഴിക്കുന്ന ആളുകളിൽ ഇത്തരം ക്യാൻസറുകൾ വരാനുള്ള സാധ്യതകൾ വളരെയേറെ കൂടുതലാണ്.. അതുപോലെ ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്..

ഒന്നാമത്തെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് മലത്തിൽ കൂടെ രക്തം പോവുക.. അതാണ് പ്രധാന ഒരു ലക്ഷണമായി കാണുന്നത്.. അതല്ലാതെ മറ്റൊരു കാരണം എന്ന് പറയുന്നത് മലബന്ധമാണ്.. ശരിക്കും ദിവസങ്ങളിൽ വയറിൽ നിന്നും പോകാനുള്ള ബുദ്ധിമുട്ട്.. ഇതൊരു പ്രധാന ലക്ഷണമാണ്.. ബ്ലീഡിങ് അതുപോലെതന്നെ മലബന്ധവും ഈ രണ്ട് ലക്ഷണങ്ങളും ഉണ്ടെങ്കിൽ ഈ കോളോ റെക്റ്റൽ ക്യാൻസർ ഉണ്ടാവാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.. അതുപോലെതന്നെ ഒന്നിൽ കൂടുതൽ തവണകളായി പോവുക.. അതുപോലെ കക്കൂസിൽ പോയാലും ഒരു തൃപ്തിയില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളും ചില ആളുകളിൽ കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..