സ്ത്രീകളിലെ സർവിക്കൽ ക്യാൻസർ.. സ്ത്രീകളിൽ ഇത് എന്തുകൊണ്ടാണ് വരുന്നത്.. ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങളും ലക്ഷണങ്ങളും പരിഹാരമാർഗ്ഗങ്ങളും എന്തെല്ലാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ലോകത്തിൽ സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറുകളിൽ രണ്ടാം സ്ഥാനത്ത് ഉള്ള ഒരു കാൻസർ ആണ് സർവിക്കൾ ക്യാൻസർ അഥവാ ഗർഭാശയള ക്യാൻസർ എന്ന് പറയുന്നത്.. ഡബ്ലിയു എച്ച് ഓയുടെ കണക്കുകൾ പ്രകാരം ഏകദേശം ഓരോ എട്ടു മിനിറ്റിലും സ്ത്രീകൾ ഇത്തരം ക്യാൻസർ മൂലം മരണപ്പെടുന്നുണ്ട്.. ഒരു ലക്ഷത്തിലധികം കേസുകളാണ് ഓരോ വർഷവും ഇതുമൂലം റിപ്പോർട്ട് ചെയ്യുന്നത്.. ഇത് നമ്മുടെ സ്ത്രീകൾക്ക് ഇടയിലുള്ള അറിവില്ലായ്മകൾ കൊണ്ടല്ലേ.. ക്യാൻസർ നമുക്ക് എങ്ങനെ നിർമാർജനം ചെയ്യാൻ കഴിയും എന്ന് നമ്മൾ എപ്പോഴും ചിന്തിക്കാറുള്ള ഒരു കാര്യമാണ്.. എന്നാൽ ഇതിന് കഴിയും എന്നുള്ളതാണ് സർവിക്കൽ ക്യാൻസർ സംബന്ധിച്ച് അതിൻറെ ഉത്തരം.. എങ്ങനെ ഇത് സാധിക്കും..

പിന്നെ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് എന്താണ് സർവിക്കൽ കാൻസർ എന്നും.. എന്തൊക്കെയാണ് അതിൻറെ പ്രധാന ലക്ഷണങ്ങൾ എന്നും.. എങ്ങനെ നമുക്ക് അത് വരുന്നത് തടയാൻ കഴിയും എന്നതിനെക്കുറിച്ചാണ്.. എന്താണ് സർവിക്കൽ കാൻസർ അതായത് നമ്മുടെ യൂട്രസിനെ യോനീഭാഗവുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെയാണ് ഗർഭാശയ ഗളഭാഗം അഥവാ സർവിക്സ്സ് എന്ന് പറയുന്നത്.. അവിടെ വരുന്ന ക്യാൻസറാണ് സർവിക്കൽ കാൻസർ.. ഈ കാൻസറിനെ രണ്ട് പ്രത്യേകതകളാണ് ഉള്ളത്.. ഒന്നാമത്തെ ഏകദേശം പത്ത് മുതൽ 15 വർഷം വരെ നീണ്ടുനിൽക്കുന്ന ഒരു പ്രീ ക്യാൻസർ സ്റ്റേജ് സമയത്ത് നമ്മൾ ഇത് കണ്ടുപിടിക്കുകയാണെങ്കിൽ നമുക്കിത് പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയുന്നതാണ്.. രണ്ടാമത്തെ കാരണം എന്നു പറയുന്നത് 98 ശതമാനവും സർവിക്കൽ കാൻസർ ഉണ്ടാകുന്നത് വൈറസ് അണുബാധ മൂലമാണ്..

അതുകൊണ്ടുതന്നെ ഈ വൈറസിനെതിരെ നമ്മൾ പ്രതിരോധ കുത്തിവെപ്പ് എടുക്കുകയാണെങ്കിൽ നമുക്ക് സർവിക്കൽ കാൻസർ വരുന്നതിൽ നിന്ന് രക്ഷപ്പെടാൻ കഴിയും.. ഈ കുത്തിവെപ്പുകൾ കൊടുക്കുന്നതുകൊണ്ടുതന്നെ ഇത്തരം ഒരു ക്യാൻസർ നമുക്ക് നിർമാർജനം ചെയ്യാൻ കഴിയും എന്നാണ് ആരോഗ്യ സംഘടനകൾ വെളിപ്പെടുത്തുന്നത്.. ഇനി എന്തൊക്കെയാണ് ഈ ഒരു ക്യാൻസർ ഉണ്ടായാൽ നമുക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ.. സാധാരണയായി ചില സ്ത്രീകളിൽ ഇത് യാതൊരുവിധ ലക്ഷണങ്ങളും ഉണ്ടാക്കാറില്ല.. കൂടുതൽ വിശദമായി അറിയുവാനായി വീഡിയോ കാണുക..