നമുക്കുണ്ടാകുന്ന മുടികൊഴിച്ചിൽ നോർമൽ ആണോ അല്ലെങ്കിൽ അബ്നോർമൽ ആണോ എന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും.. മുടികൊഴിച്ചിൽ നമുക്ക് എങ്ങനെ തടയാൻ കഴിയും അതിനുള്ള മാർഗങ്ങൾ എന്തെല്ലാം..

ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ട എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. അത് മുടികൊഴിച്ചിലും അതുപോലെ താരൻ എന്ന പ്രശ്നത്തെയും കുറിച്ചാണ്.. ഒരു മനുഷ്യൻറെ തലയിൽ ശരാശരി ഒരുലക്ഷം ഉണ്ട് എന്നാണ് പറയുന്നത്.. അപ്പോൾ അതിൽ നിന്നും ഒരു ദിവസം നോർമലായി 50 മുതൽ 100 മുടി വരെ കൊഴിഞ്ഞു പോകാറുണ്ട്.. അതുപോലെ ഒരു ദിവസം മുടി നീളം വയ്ക്കുന്നത് .3 മില്ലിമീറ്റർ എന്ന അളവിൽ ആണ്.. നമ്മൾ എന്തൊക്കെ മരുന്നുകൾ കഴിച്ചാലും അതുപോലെ ഓയിലുകൾ തലയിൽ പുരട്ടിയാലും ഈ ഒരു അളവിൽ മാത്രമേ മുടി വളരുകയുള്ളൂ ഇതിനേക്കാൾ കൂടുതൽ വളരുകയില്ല..

മാക്സിമം എത്രത്തോളം മുടി നീളം വയ്ക്കും എന്നുള്ളത് തീരുമാനിക്കുന്നത് നിങ്ങളുടെ ജനിതകമായ ഘടകങ്ങളാണ്.. പാരമ്പര്യമായി നിങ്ങൾക്ക് അതിനുള്ള ഒരു ടെൻഡൻസി കിട്ടിയിട്ടുണ്ടാവും.. നമ്മുടെ അച്ഛൻറെ കുടുംബത്തിലോ അല്ലെങ്കിൽ അമ്മയുടെ കുടുംബത്തിലോ കുറെ നീളം മുടികളുള്ള ആളുകൾ ഉണ്ടെങ്കിൽ നിങ്ങളുടെ മുടിയും ഒരുപാട് നീളം വയ്ക്കാനുള്ള സാധ്യത കൂടുതലാണ്.. പക്ഷേ പാരമ്പര്യമായി കുടുംബത്തിൽ ആർക്കും അധികം മുടിയില്ലെങ്കിൽ നിങ്ങളുടെ മുടിയും നീളം വയ്ക്കില്ല.. മുൻപ് പറഞ്ഞതുപോലെ 50 മുതൽ 100 മുടി വരെ ഒരു ദിവസം കൊഴിഞ്ഞു പോകാം.. അത് നമുക്ക് പൂർണമായും കാണാൻ കഴിയില്ല കുറേ കാണാൻ കഴിയും കുറച്ചു കാണില്ല..

അപ്പോൾ പിന്നെ നിങ്ങളുടെ മുടി നോർമൽ ആയിട്ടാണോ അല്ലെങ്കിൽ അബ്നോർമൽ ആയിട്ടാണ് കൊഴിയുന്നത് എന്ന് എങ്ങനെ മനസ്സിലാക്കാം.. സ്ത്രീകളുടെ കാര്യമെടുത്താൽ നീളമുള്ള മുടികളുള്ള ആളാണെങ്കിൽ കുളിക്കുന്ന സമയത്ത് അല്ലെങ്കിൽ മുടി ചീവുന്ന സമയത്ത് നമ്മുടെ കയ്യിൽ വരുന്ന മുടിയുടെ അളവ് അനുസരിച്ച് നമുക്ക് തീരുമാനിക്കാൻ കഴിയും.. പക്ഷേ പുരുഷന്മാരെ അപേക്ഷിച്ച് മുടികൊഴിച്ചിൽ നോർമൽ ആണോ അബ്നോർമൽ ആണോ എന്ന് പറയാൻ കുറച്ചു ബുദ്ധിമുട്ടാണ്..സാധാരണയിൽ നിന്ന് പെട്ടെന്ന് മുടികൊഴിച്ചിൽ ഉണ്ടാവുകയാണെങ്കിൽ അത് ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..