യൂറിനറി ഇൻഫെക്ഷൻസ് വരാതെ ഇരിക്കാൻ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. യൂറിനറി ഇൻഫെക്ഷൻ വരാനുള്ള കാരണങ്ങളും ലക്ഷണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചാണ്.. അതായത് പല ആളുകളും കണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ് ഇടക്കിടയ്ക്ക് മൂത്രമൊഴിക്കണം എന്ന ഒരു തോന്നൽ ഉണ്ടാവുക.. അതുപോലെ മൂത്രമൊഴിക്കുമ്പോഴോ അല്ലെങ്കിൽ ഒഴിച്ചു കഴിഞ്ഞശേഷം അവർക്ക് എരിച്ചിൽ അതുപോലെ നീറ്റൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുക.. മൂത്രത്തിൽ ഉണ്ടാകുന്ന നിറമാറ്റം അല്ലെങ്കിൽ മൂത്രത്തിൽ സ്മെല്ല് ഉണ്ടാവുക ഇത്തരത്തിൽ നിങ്ങൾക്ക് ഉണ്ടാകുന്ന ലക്ഷണങ്ങളെല്ലാം ഒരുപക്ഷേ മൂത്രത്തിൽ പഴുപ്പ് അല്ലെങ്കിൽ മൂത്ര ചൂടിന്റെ ലക്ഷണങ്ങൾ ആവാം.. ഇത് ഒരിക്കൽ പോലും വരാത്ത ആളുകൾ വളരെ കുറവായിരിക്കും.. പുരുഷന്മാരെ അപേക്ഷിച്ച് ഇത്തരം പ്രശ്നങ്ങൾ സ്ത്രീകളിൽ ആയിരിക്കും കൂടുതലായി കണ്ടുവരുന്നത്..

ഇന്ന് നമ്മൾ പരിശോധിക്കുവാൻ പോകുന്നത് മൂത്ര ചൂട് അല്ലെങ്കിൽ യൂറിനറി ഇൻഫെക്ഷൻസ് എങ്ങനെയാണ് വരുന്നത് എന്നും ഇതിനുപിന്നിലുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്നും ഇതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്നും നമുക്ക് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാം.. മൂത്രക്കടച്ചിൽ അനുഭവപ്പെടുമ്പോൾ എല്ലാവരും ചികിത്സ തേടാറുണ്ട്.. അതുപോലെ ഒരുപാട് വീട്ടിലെ ഒറ്റമൂലികൾ പരീക്ഷിക്കാറുണ്ട്.. പക്ഷേ ഇത്രയൊക്കെ ചെയ്തിട്ടും ചില ആളുകളിൽ ഇത് രണ്ടുമൂന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും തുടർന്നു പോകുന്ന ഒരു അവസ്ഥ വരാം.. അതല്ലാതെ ഇത്തരം ബുദ്ധിമുട്ടുണ്ടാകുമ്പോൾ നമ്മൾ ട്രീറ്റ്മെൻറ് എടുത്തു കഴിഞ്ഞാലും പിന്നീട് കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ അത് വീണ്ടും വരുന്ന ഒരു അവസ്ഥ കാണാറുണ്ട്.. അപ്പോൾ ആദ്യം ചികിത്സിക്കുന്നതിനു മുൻപ് ഇത് എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് നമുക്ക് വരുന്നത് എന്ന് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കണം.. നേരത്തെ ഇതിനെതിരെ പ്രതിരോധിച്ചാൽ നമുക്ക് ഇത്തരം ഒരു ബുദ്ധിമുട്ട് വരാതെ നോക്കാം..

ആദ്യത്തെ ഒരു പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് വെള്ളം കുടിക്കാത്ത ശീലം ഉള്ളതുകൊണ്ടാണ്.. മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം ഇതുതന്നെയാണ്.. വെള്ളം കുടിക്കുന്നത് കുറവായതുകൊണ്ട് തന്നെ നമ്മുടെ മൂത്രവും വളരെ കുറച്ച് മാത്രമേ ഉള്ളൂ.. വെള്ളം കുടിക്കാത്തവർ ശ്രദ്ധിച്ചാൽ മനസ്സിലാവും അവരുടെ മൂത്രം മഞ്ഞനിറത്തിൽ ആയിരിക്കും പോവുക.. അപ്പോൾ ഇത്തരത്തിൽ മൂത്രത്തിന്റെ നിറം മാറുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ വെള്ളം അധികം കുടിക്കാൻ ശ്രദ്ധിക്കണം.. രണ്ടാമത്തെ ഒരു കാരണം എന്നു പറയുന്നത് മൂത്രം ഒഴിക്കാൻ വരുമ്പോൾ അത് പോകാതെ പിടിച്ചു നിൽക്കുന്ന ഒരു അവസ്ഥ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..