ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന അല്ലെങ്കിൽ അവർക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അമിതമായ ക്ഷീണം എന്നുള്ളത്.. അപ്പോൾ ഇത്തരത്തിൽ അമിതമായി ക്ഷീണം ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെ ആയിരിക്കാം.. അപ്പോൾ ഇത്തരം ക്ഷീണം ഉണ്ടാകുമ്പോൾ അതിനെ നിസ്സാരമായി തള്ളിക്കളയാൻ സാധിക്കുമോ.. അപ്പോൾ എന്തെല്ലാം ചികിത്സകൾ ആണ് നമ്മൾ ഇതിനായി സ്വീകരിക്കേണ്ടത്.. എപ്പോഴാണ് ഇതിന് ചികിത്സ ആവശ്യമായി വരുന്നത്.. ഏതൊക്കെ തരം പരിശോധനകൾ ആണ് ഈ ഒരു അവസ്ഥ ഉണ്ടാകുമ്പോൾ ചെയ്യേണ്ടതായി വരുന്നത്..
നമുക്കുണ്ടാകുന്ന എന്ത് തരം പ്രശ്നങ്ങളാണ് ഇത്തരമൊരു അമിതമായ ക്ഷീണം എന്ന അവസ്ഥയിലേക്ക് നമ്മളെക്കൊണ്ട് എത്തിക്കുന്നത് എന്നുള്ളതിനെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്.. ഇത് ഒരു സർവസാധാരണമായ പ്രശ്നം ആണെങ്കിൽ പോലും ഇന്ന് പലർക്കും ചുറുചുറുക്കോട് അല്ലെങ്കിൽ എനർജിക് ആയിട്ട് അവരുടെ നിത്യേനയുള്ള ജോലികൾ പോലും ചെയ്യാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം.. അതുപോലെതന്നെ രാവിലെ എണീറ്റ് ഫ്രഷ് ആയാലും വീണ്ടും ഉറക്കം വരുന്ന ഒരു അവസ്ഥ.. അതുപോലെ ജോലിക്ക് പോയി വീട്ടിലേക്ക് വരുമ്പോൾ ഒരു പണിയും ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥ.. മിണ്ടാതെ പോയി കിടക്കുക മാത്രമാണ് ചെയ്യാൻ കഴിയുക.. എല്ലാത്തിനോടും ഒരു വെറുപ്പ് ഒന്നിനോടും ഒരു എനർജി ഇല്ല.. അപ്പോൾ ഇത്തരം ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും കൊണ്ട് നമ്മുടെ ജീവിതത്തെ തന്നെ ഇത് ബാധിക്കാം..
അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളും നല്ല രീതിയിൽ ചെയ്തു തീർക്കാൻ നമ്മളെക്കൊണ്ട് കഴിയുന്നില്ല.. അപ്പോൾ നമ്മൾ ഇന്ന് പരിശോധിക്കുവാൻ പോകുന്നത് നമ്മൾക്ക് ഇടയിൽ ഉണ്ടാകുന്ന ഇത്തരം അമിതമായ ക്ഷീണത്തിന്റെ പിന്നിലുള്ള പ്രധാന കാരണങ്ങളെ കുറിച്ചാണ്.. ഏറ്റവും ആളുകളിൽ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നം എന്നു പറയുന്നത് വിളർച്ച ആണ്.. അതായത് നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കൾ ഹീമോഗ്ലോബിൻ കുറഞ്ഞുപോകുന്നു എന്നൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടാവും.. രക്തത്തിൽ ഹീമോഗ്ലോബിൻ കുറഞ്ഞു പോകുന്നതുകൊണ്ട് നമ്മുടെ രക്തത്തിൽ ആവശ്യത്തിനുള്ള ഓക്സിജൻ എല്ലാവയവങ്ങൾക്കും എത്തിക്കാൻ ആയിട്ടുള്ള ഒരു സാഹചര്യം കുറഞ്ഞുപോകുമ്പോൾ അത് കാരണം ശരീരത്തിൽ ക്ഷീണവും ഒരു മന്ദിപ്പ് എല്ലാം ഉണ്ടാവാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..