നമസ്കാരം സുഹൃത്തുക്കളെ വാസ്തുശാസ്ത്രം അനുസരിച്ച് വീടിൻറെ എല്ലാവിധ അനുകൂലമായ ഊർജ്ജങ്ങളും ആ വീട്ടിൽ താമസിക്കുന്ന ആളുകളുടെ ഉയർച്ചയ്ക്ക് ഉന്നതിക്കും ആരോഗ്യകരമായിട്ടുള്ള നേട്ടത്തിനു വേണ്ടിയുള്ളതാണ്. വാസ്തു അനുസരിച്ചുള്ള വീട്ടിൽ ആണെങ്കിൽ അവിടെ എല്ലാവിധ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സൗഭാഗ്യത്തിന്റെയും സാഹചര്യങ്ങൾ വന്നുചേരും.
വാസ്തു അനുകൂലമല്ലാത്ത ഒട്ടേറെ ദുശ്ശകുനങ്ങൾ ,ദുഷ്സൂചനകൾ അതുപോലെ സാമ്പത്തിക ബാധ്യത സാമ്പത്തിക ബുദ്ധിമുട്ട് കടക്കെണി ലോക ദുരിതങ്ങൾ കലഹം സ്വരച്ചേർച്ച ഇല്ലായ്മ ദാമ്പത്യ കലഹം സന്താനങ്ങളുടെ ദുരിതം എന്നുവേണ്ട പല പ്രതികൂലമായ ഊർജ്ജ തരംഗങ്ങൾ നിലനിൽക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകും. മാറാരോഗങ്ങളും പെട്ടെന്നുള്ള ആപത്തുകളോ അപകടങ്ങളും മരണങ്ങളും ഒക്കെ നിലനിൽക്കുന്ന സാഹചര്യങ്ങളും പലയിടങ്ങളിൽ കാണാറുണ്ട്. പല ആളുകൾക്കും ഇത് പലതരത്തിലുള്ള വിശ്വാസങ്ങൾ പുലർത്തുന്ന ആളുകൾ ആയിരിക്കാം.
വാസ്തു വിശ്വാസം ഉള്ള ആളുകൾ ഉണ്ടാകാം വാസ്തു വിശ്വസിക്കാത്ത ആളുകൾ ഉണ്ടാകാം .പക്ഷേ ഒരേ ഒരു സംഗതി മാത്രമാണ് വാസ്തുവിനെ കുറിച്ച് പറയാനുള്ളത്. വാസ്തുശാസ്ത്രം എന്ന് പറയുന്നത് ഭൂമിയുടെ ഭ്രമണപഥം അനുസരിച്ച് നമ്മൾ ജീവിക്കുന്ന നമ്മൾ താമസിക്കുന്ന ഇടത്തേക്ക് ഒരു കാന്തിക ഊർജ്ജം പ്രവഹിക്കുന്നുണ്ട് അത് അനുകൂലമാകുമ്പോൾ അവിടെ താമസിക്കുന്ന ആളുകളുടെ നില അനുകൂലമാകും.