സമ്പത്തും ഐശ്വര്യവും കാലാകാലം കൂടെ കാണും വീട്ടിൽ ഈ ദിശയിൽ ശംഖുപുഷ്പം നട്ടാൽ .

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. നമ്മുടെയൊക്കെ വീടുകളിൽ ഈ ഒരു ദിക്കിൽ ഈയൊരു ചെടി നട്ടാൽ സമ്പത്തും ഐശ്വര്യവും കാലാകാലം കൂടെയുണ്ടാവും. വാസ്തുശാസ്ത്രപ്രകാരം ഒരുപാട് സസ്യങ്ങളെ കുറിച്ചുള്ള വിവരണങ്ങളുണ്ട് .ചില സസ്യങ്ങൾ വീടുകളിൽ വെച്ച് പിടിപ്പിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ വിജയങ്ങൾ പലതും കൈവരിക്കാൻ കഴിയുകയും ഒരുപാട് ഒരുപാട് മാറ്റങ്ങൾ നമുക്ക് വന്നുചേരുകയും ചെയ്യും. നമ്മുടെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുവാൻ ചെടികൾക്ക് കഴിയും എന്നത് ഉറപ്പായ കാര്യമാണ്.

ഈ ചെടി മറ്റൊന്നുമല്ല ശങ്കുപുഷ്പം തന്നെയാണ്. സംസ്കൃതത്തിൽ ഈ ചെടിയെ വിഷ്ണുപ്രിയ വിഷ്ണുകാന്ധ ഗിരികർണിനെ എന്നൊക്കെ വിളിക്കുന്നു. ശംഖുപുഷ്പം രണ്ടു നിറങ്ങളിൽ ഉണ്ട് വെള്ളയും നീലയും. നീല ശങ്കുപുഷ്പം മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ടതാണെന്ന് എന്നാണ് വിശ്വാസം ഇത് വീട്ടിൽ നട്ടാൽ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. വാസ്തുപ്രകാരം ശംഖുപുഷ്പം വളർത്തിയാൽ ഉള്ള നേട്ടങ്ങളും അത് ഏത് ദിശയിലാണ് നടേണ്ടത് എന്നും നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ പരിശോധിക്കാം.

ഈ ദിശയിൽ ശങ്കുപുഷ്പം നടുക. വാസ്തുശാസ്ത്രപ്രകാരം വീടിൻറെ കിഴക്ക്, വടക്ക്, വടക്ക് കിഴക്ക്, ദിശകളിൽ ഈ ചെടി നടുന്നത് വളരെ ശുഭകരമാണെന്ന് കരുതുന്നു. ഈ ദിശ ദൈവയായി കണക്കാക്കപ്പെടുന്നു. ഈ ദിശയിൽ ശങ്കുപുഷ്പം ചെടി നടുന്നത് വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും. പ്രധാന വാതിലിന്റെ വലതുവശത്ത് ഈ ചെടി നടുന്നതും വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ മംഗളകരമായ ഫലങ്ങൾ നൽകുകയും വീട്ടിൽ സന്തോഷവും സമാധാനവും നിലനിൽക്കുകയും ചെയ്യുന്നു.