മകീരം നാളുകാർക്ക് രാജയോഗം.

നമസ്കാരം നക്ഷത്ര ഗണത്തിൽ അഞ്ചാമത്തെ നക്ഷത്രമാണ് മകീരം. തേങ്ങ കണ്ണുപോലെ മൂന്നു നക്ഷത്രം. ചന്ദ്രൻറെ പര്യായങ്ങൾ ആയ സൗമ്യ ജാത്രം അഗ്രഹാനി ഉടുക്ക് മൃഗശില എന്നിവ മകീരം നക്ഷത്രത്തിന്റെ പര്യായങ്ങളാണ്. മകീരം ഊൺ നാൾ ആയതിനാൽ സീമന്തം നാമകരണം കാതുകുത്താൻ ഉപനയനം വിവാഹം ആയുധഭ്യാസം ആഭരണധാരണം ഗൃഹപ്രവേശം സമുദ്ര യാത്ര വിതക്കൽ ഔഷധസേവനം ചോറൂണ് ദേവത പ്രതിഷ്ഠ വിദ്യാരംഭം എന്നിവയ്ക്ക് എല്ലാം നല്ലതാണ്. മകീരം നക്ഷത്രത്തിൽ ജനിക്കുന്നവർക്ക് ഒരു കാരണവശാലും ഒരു കാര്യത്തിലും മനസ്സ് ഉറക്കാത്ത അവസ്ഥയായിരിക്കും.

ശരീരപുഷ്ടിയും സൗന്ദര്യവും ഉണ്ടായിരിക്കും. ബാല്യകാലത്ത് രോഗപീഠങ്ങൾ ഉണ്ടാകും. സ്വന്തം പരിശ്രമിച്ചാൽ ഐശ്വര്യം പ്രാപിക്കുന്നവരാണ് മകീരം നക്ഷത്രജാതകർ അഭിമാന ബോധവും നിഷ്കളങ്ക സ്വഭാവവുമായി ഇവരുടെ പ്രത്യേകതയാണ്. ഇവർക്ക് മനസ്സമാധാനം കുറവായിരിക്കും. വേഗം കോപിക്കും വലിയ ധൈര്യങ്ങൾ ആണെന്ന് ഭാവിക്കുമെങ്കിലും ഇവർക്ക് അത്ര ധൈര്യം ഒന്നും ഉണ്ടാകാറില്ല.

പൊതുവേ നിഷ്കളങ്കമായ ഇവർ എല്ലാവരെയും വിശ്വസിക്കുന്ന സ്വഭാവക്കാരാണ് .അതുകൊണ്ടുതന്നെ ചതിയും അമളിയും പറ്റുന്നു. മറ്റുള്ളവരെ സംശയങ്ങൾ ദൃഷ്ടിയാൽ നോക്കുന്നവരാണ്. ആഡംബര പ്രിയർ ആണ് മകീരം നക്ഷത്രക്കാർ. മറ്റുള്ളവരെ സഹായിക്കാൻ ഇവർ തയ്യാറുള്ളവരാണ്. മറ്റുള്ളവർക്ക് വേണ്ടി കണ്ടമാനം ചെലവുകൾ ചെയ്ത് ബാധ്യതകൾ വരുത്തി വെക്കാതെ ഇവർ ചിന്തിക്കണം.