ധനം വന്നു കയറും ചൂല് ഈ സ്ഥാനത്ത് ആണെങ്കിൽ.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. അപ്പോൾ നമ്മൾ നമ്മളുടെ വീട്ടിൽ വാസ്തുപരമായി ചിന്തിച്ചു കഴിഞ്ഞാൽ പല സാധനങ്ങളും വയ്ക്കേണ്ട ഇടതു വയ്ക്കാറില്ല. എന്നുള്ള കാര്യമാണ്. കാരണം ഓരോ സാധനങ്ങൾക്കും അത് വെക്കേണ്ട ഇടം വാസ്തുവിൽ പറഞ്ഞിട്ടുണ്ട്. അല്ലാതെ നമ്മൾ മറ്റുള്ള ഇടത്ത് നമ്മുടെ സൗകര്യം പോലെ വെച്ചു കഴിഞ്ഞാൽ അത് നമുക്ക് എട്ടിൻറെ പണി തരും എന്ന് വേണമെങ്കിൽ പറയാം .പക്ഷേ നമ്മൾക്ക് അത് പണിയാണെന്ന് മനസ്സിലാവുകയുമില്ല.

സാധാരണ ഗതിയിൽ പല വീടുകളിലും വീട്ടമ്മമാരാണ് ഇങ്ങനെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് അവരുടെ വിവരവും ബോധവും ഒക്കെ അനുസരിച്ച് അവർ അവർക്ക് തോന്നിയപോലെയാണ് ചെയ്യാറുള്ളത്. എന്നാൽ കുറച്ചു കാര്യങ്ങൾക്കു മുൻപ് നമ്മുടെ മുത്തശ്ശിമാർ അല്ലെങ്കിൽ മുതുമുത്തശ്ശിമാർ അവർ കൃത്യമായിട്ടുള്ള കാര്യങ്ങൾ പറഞ്ഞിരുന്നു.

എവിടെ നിന്നാണ് അവർക്ക് ഈ വാസ്തുവിന്റെ വിവരങ്ങൾ അങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലായിരുന്നത് എന്ന് എനിക്കറിയില്ല. പക്ഷേ അവർ കൃത്യമായിരുന്നു. അവർ അതിനുശേഷം വന്ന അവരുടെ മക്കൾക്ക് മക്കളുടെ മക്കളോട് മരുമക്കളോട് ശാഠ്യം പിടിച്ചിരുന്നു വഴക്കിട്ടിരുന്നു ഈ ഇക്കാര്യങ്ങളൊക്കെ തെറ്റിപ്പോകുമ്പോൾ. എന്നാൽ രണ്ടാമത് വന്ന ജനറേഷൻ അവർക്ക് വിവരവും ബോധവും അല്പം കുറവായിരുന്നു. ഇല്ലെങ്കിൽ അവർ പുരോഗമന ചിന്താഗതി വെച്ചുപുലർത്തുന്നവർ ആയതുകൊണ്ട് അവർ അതെല്ലാം തച്ചുടച്ചു കളഞ്ഞു അതിനു ശേഷം അവർക്ക് തോന്നിയത് പോലെ ആയി.